Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സർക്കാരിനെ വീഴ്‌ത്താൻ എംഎൽഎമാർക്ക് അഞ്ച് കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തു'; ഡൽഹിയിലും ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുന്നുവെന്ന് ആംആദ്മി പാർട്ടി; മദ്യനയം പിൻവലിച്ചത് കുറ്റസമ്മതമെന്ന് ബിജെപി

'സർക്കാരിനെ വീഴ്‌ത്താൻ എംഎൽഎമാർക്ക് അഞ്ച് കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തു'; ഡൽഹിയിലും ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുന്നുവെന്ന് ആംആദ്മി പാർട്ടി; മദ്യനയം പിൻവലിച്ചത് കുറ്റസമ്മതമെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യനയ കേസിൽ അന്വേഷണം തുടരുന്നതിനിടെ ബിജെപി - ആംആംദ്മി പോര് കടുക്കുന്നു. സർക്കാരിനെ വീഴ്‌ത്താൻ എംഎൽഎമാർക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി ആംആദ്മി പാർട്ടി ആരോപിച്ചു.സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യനയം പിൻവലിച്ചതിന് മറുപടിയില്ലാത്ത ആംആദ്മി പാർട്ടി കുറ്റസമ്മതം നടത്തിക്കഴിഞ്ഞെന്ന് ബിജെപി തിരിച്ചടിച്ചു.

കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിനെ മറിച്ചിടാൻ ബിജെപി എംഎൽഎമാരെ വിലക്കെടുക്കാൻ നോക്കിയെന്നാണ് ആം ആദ്മി പാർട്ടി നേതൃത്വം ആരോപിച്ചത്. ബിജെപിയെ സഹായിച്ചാൽ ഇഡി-സിബിഐ കേസുകളെല്ലാം പിൻവലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎ‍ൽഎമാരെ ചാക്കിലാക്കാനായി അഞ്ചുകോടി രൂപ വാഗ്ദാനംചെയ്ത് ശ്രമം നടത്തിയെന്ന് ആം ആദ്മി പാർട്ടി നേതൃത്വം ആരോപിച്ചത്.

ഡൽഹിയിൽ ഓപ്പറേഷൻ ലോട്ടസിന് നീക്കം നടത്തിയ ബിജെപി അഞ്ച് കോടി രൂപ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് പാർട്ടി വക്താവും എംഎൽഎയുമായ സൗരഭ് ഭരദ്വാജ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ പാർട്ടി ആ നീക്കം പൊളിച്ചു. രണ്ടായിരത്തി പതിനാല് മുതലേ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, മദ്യ നയക്കേസ് ഇക്കുറി ആയുധമാക്കിയതാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു

വോട്ടർമാർ ബിജെപിയെ അല്ലാതെ മറ്റ് സർക്കാരിനെ തിരഞ്ഞെടുക്കുമ്പോൾ ആ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങൾക്ക് ബിജെപി തുടക്കമിടുന്നു. ഇതിനെയാണ് ഓപ്പറേഷൻ താമരയെന്ന് പറയുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സമീപിച്ച നേതാക്കൾ ആരൊക്കെയാണെന്ന് ശരിയായ സമയത്ത് വെളിപ്പെടുത്തും. അത് എപ്പോൾ വേണമെന്ന് ഞങ്ങളുടെ മുതിർന്ന നേതാക്കൾ തീരുമാനിക്കുമെന്നും ഭരദ്വാജ് വ്യക്തമാക്കി.

അതേ സമയം പാർട്ടി വിടണമെന്നാവശ്യപ്പെട്ട് തനിക്ക് ലഭിച്ച ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മനീഷ് സിസോദിയ ഇനിയും പുറത്ത് വിട്ടിട്ടില്ല. ശബ്ദരേഖ സിസോദയയുടെ പക്കലുണ്ടെന്ന് ആംആദ്മി പാർട്ടി അവകാശപ്പെട്ടിരുന്നു.സിബിഐ ഇഡി അന്വേഷണങ്ങളുടെ ഉന്നം താനല്ല മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഗുജറാത്തിൽ ബിജെപി ആംആദ്മി പാർട്ടിയെ ഭയപ്പെട്ട് തുടങ്ങിയെന്നും , പാർട്ടി അധ്യക്ഷൻ സിആർ പാട്ടീലിനെ ഉടൻ മാറ്റുമെന്നും സംസ്ഥാനത്ത് പ്രചാരണം നടത്തുന്ന അരവിന്ദ് കെജ്രിവാൾ പരിഹസിച്ചു.

അതിനിടെ ഡൽഹി മദ്യ നയക്കേസിൽ അഞ്ചാം പ്രതിയും മലയാളിയുമായ വിജയ് നായർക്കേതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയവും അന്വേഷണം തുടങ്ങി .വിജയ് നായർക്ക് നേരിട്ട് ബന്ധമുള്ള കമ്പനികളെയും നടത്തിയ ഇടപാടുകളേയും കുറിച്ചാണ് അന്വേഷണം .ഇവന്റ് മാനേജ്‌മെന്റ്, കോമഡി ഷോ സംഘാടനം, ഓൺലൈൻ ഗെയിമിങ്, ബെറ്റിങ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ആണ് അന്വേഷണ പരിധിയിൽ ഉള്ളത് .ആം ആദ്മി പാർട്ടിയുടെ പ്രചരണത്തിനായി പരിപാടികൾ സംഘടിപ്പിച്ചു സജീവമായി പ്രവർത്തിച്ചയാളാണ് വിജയ് നായർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP