Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൃദ്രോഗവും മൂക്കൊലിപ്പും കോവിഡും മറ്റാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടൂ; മദ്യ-ഭക്ഷണ നിയന്ത്രണങ്ങൾ... പുകവലി ഉപേക്ഷിക്കൽ... എക്സർസൈസ്... ഒപ്പം ആഴ്‌ച്ചയിൽ രണ്ടു ദിവസമെങ്കിലും സെക്സും വേണമെന്ന് ശാസ്ത്രജ്ഞർ

ഹൃദ്രോഗവും മൂക്കൊലിപ്പും കോവിഡും മറ്റാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടൂ; മദ്യ-ഭക്ഷണ നിയന്ത്രണങ്ങൾ... പുകവലി ഉപേക്ഷിക്കൽ... എക്സർസൈസ്... ഒപ്പം ആഴ്‌ച്ചയിൽ രണ്ടു ദിവസമെങ്കിലും സെക്സും വേണമെന്ന് ശാസ്ത്രജ്ഞർ

മറുനാടൻ മലയാളി ബ്യൂറോ

തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുമായി ഡോക്ടറെ കാണുവാൻ ചെല്ലുമ്പോൾ സാധാരണ ലഭിക്കാറുള്ള ഉപദേശമാണ് മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക, കൃത്യമായ ഭക്ഷണ ക്രമം പാലിക്കുക, കായിക വ്യായാമം ചെയ്യുക തുടങ്ങിയവയൊക്കെ. എന്നാൽ, ആരും തന്നെ ഇതുവരെ നിങ്ങളോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വർദ്ധിപ്പിക്കണം എന്ന ഉപദേശം നൽകിയിട്ടുണ്ടാവില്ല. ഇപ്പോൾ ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തത്, മദ്യപാനം നിയന്ത്രിക്കുന്നതുപോലെയും പുകവലി ഉപേക്ഷിക്കുന്നതുപോലെയും ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കുന്നതുപോലെയും തന്നെ സുപ്രധാനമാണ് ലൈംഗിക ബന്ധവും എന്നാണ്.

ആരോഗ്യപരിപാലനത്തിന്റെ ഭാഗം എന്ന നിലയിൽ ആരും തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറില്ല. അത് കുറേകൂടി നൈസർഗ്ഗികമായ ഒരു പ്രക്രിയയാണ്. ശാരീരിക ബന്ധം എന്ന് നാം പറയുമ്പോൾ തന്നെ അതിൽ ശരീരം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്. മനസ്സിനും, മനോനിലക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ് ലൈംഗിക ബന്ധം. എന്നാൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ആരോഗ്യ പരിപാലനവും നിങ്ങൾ നടത്തുന്നു എന്നതാണ് പുതിയ പഠനം പറയുന്നത്.

കാർഡിയോവാസ്‌കുലാറുമായി ബന്ധപ്പെട്ട ആരോഗ്യം, വിഷാദ രോഗം എന്നീ മേഖലകളിൽ ലൈംഗിക ബന്ധം വളരെയധികം പ്രയോജനങ്ങൾ നൽകുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപിക്കൽ ഹെൽത്തിലെ സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ്‌പ്രൊഫസർ കേയ് വെല്ലിങ്സാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഹൃദ്രോഗങ്ങൾ, സംയമനം ഇല്ലായ്മ തുടങ്ങിയവയൊക്കെ സജീവമായ ലൈംഗിക ബന്ധം വഴി വലിയൊരു അളവുവരെ ഇല്ലാതെയാക്കാൻ പറ്റുമെന്നാണ് ഗവേഷകർ പറയുന്നത്.

കഴിഞ്ഞ വർഷം ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നത് മാസത്തിൽ മൂന്നു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കോവിഡ് വളരെ നേരിയ തോതിൽ മാത്രമേ ബാധിക്കുകയുള്ളു എന്നായിരുന്നു. അതായത്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി രോഗകാരികളെ കൂടുതൽ ഫലപ്രദമായി നേരിടാനുള്ള കഴിവ് ശരീരത്തിന് ലഭിക്കുന്നു എന്നാണ് ഇവർ പറയുന്നതിന്റെ രത്ന ചുരുക്കം. ആഴ്‌ച്ചയിൽ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരീരത്തിലെ ഇമ്മ്യുണൊഗ്ലോബുലിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് 2004 ൽ നടത്തിയ ഒരു പഠനഥ്ത്തിലും തെളിഞ്ഞിരുന്നു.

മറ്റൊരു പഠന റിപ്പോർട്ടിൽ പറയുന്നത് രതിമൂർച്ഛ കൈവരിക്കുന്നതു വഴി മൂക്കൊലിപ്പ് വലിയൊരു പരിധിവരെ തടയാം എന്നാണ്. ഒരു നേസൽ ഡ്രോപ്പിന്റെ ഫലമാണത്രെ ഒരു രതിമൂർച്ഛ ഇക്കാര്യത്തിൽ ചെയ്യുക. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും രതി മൂർച്ഛ കൈവരിക്കുമ്പോഴും ശരീരത്തിലെ താപനില വർദ്ധിക്കുന്നത് വഴി കഫം കൂടുതൽ നേർത്തതാകും. ഇത് കഫം എത്രയും പെട്ടെന്ന് ഒലിച്ചു പോകുന്നതിന് സഹായകരമാകും. അതിനിടയിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ നടത്തിയ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് മാസത്തിൽ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ആർത്തവ വിരാമം വൈകി മാത്രമെ ഉണ്ടാവുകയുള്ളു എന്നാണ്.

ലൈംഗിക ബന്ധം നടക്കുന്നതായി കാണപ്പെട്ടില്ലെങ്കിൽ അണ്ഡോത്പാദനത്തിന് ശരീരം പരിഗണന നൽകുകയില്ലെന്നും അത് ആർത്തവ വിരാമം പെട്ടെന്ന് ഉണ്ടാകാൻ ഇടയാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മാനസികാരോഗ്യത്തിനും ലൈംഗിക ബന്ധം ഏറെ ഉപകാരപ്രദമാണെന്ന് സെക്ഷ്വൽ മെഡിസിനുമായി ബന്ധപ്പെട്ട ഒരു ജേർണലിൽ ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് കൃത്യമായ ഇടവേളകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്ക് താരതമ്യേന വിഷാദരോഗത്തിന്റെ പിടിയിൽ പെടാതിരിക്കാൻ കഴിഞ്ഞു എന്ന് ഈ പഠനം വെളിവാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP