Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൈലാസം' എന്ന പേരിൽ രാജ്യം സൃഷ്ടിച്ച് വാഴുന്ന നിത്യാനന്ദ എവിടെയെന്ന് ആർക്കും അറിയില്ല; നടിയുമൊത്തുള്ള അശ്ലീല വിഡിയോയിൽ നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്; ഇന്റർപോളിനും കണ്ടെത്താൻ കഴിയാത്ത കുറ്റവാളിയായി 'താന്ത്രിക് സെക്‌സിന്റെ ആചാര്യൻ'

'കൈലാസം' എന്ന പേരിൽ രാജ്യം സൃഷ്ടിച്ച് വാഴുന്ന നിത്യാനന്ദ എവിടെയെന്ന് ആർക്കും അറിയില്ല; നടിയുമൊത്തുള്ള അശ്ലീല വിഡിയോയിൽ നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്; ഇന്റർപോളിനും കണ്ടെത്താൻ കഴിയാത്ത കുറ്റവാളിയായി 'താന്ത്രിക് സെക്‌സിന്റെ ആചാര്യൻ'

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പീഡനകേസിൽ പെട്ട് രാജ്യം വിട്ട വിവാദ ആൾദൈവം നിത്യാനന്ദക്കെതിരായ നടപടികൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ആൾദൈവം എവിടെയെന്ന് ആർക്കും അറിയില്ല. ഇതിനിടെയാണ് വിവാദ ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണിത്.

നിത്യാനന്ദയ്‌ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. ഈ കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിനെ തുടർന്ന്, കാലാവധി തീർന്ന പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു. 2018 മുതൽ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ കോടതി ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്‌ക്കെതിരെ കർണാടക പൊലീസിന്റെ സിഐഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.

ഗുജറാത്തിൽനിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തേ ഇന്റർപോൾ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇയാൾ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. അജ്ഞാതകേന്ദ്രത്തിൽ 'കൈലാസം' എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിച്ച് സ്വന്തമായി പാസ്പോർട്ടും കറൻസിയും ഉണ്ടാക്കി വിലസുന്ന സ്വാമിയുടെ ഒളിത്താവളം കണ്ടെത്താൻ ഇന്റർപോളിന്റെ സഹായത്തോടെ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല.

അഹമ്മദാബാദിലെ ആശ്രമത്തിൽ പെൺകുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ ഗുജറാത്ത് പൊലീസ് നിത്യാനന്ദക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ആൾദൈവം രാജ്യം വിടുകയായിരുന്നു. സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.

ഗുജറാത്തിൽ തട്ടിക്കൊണ്ടുപോകലും, പീഡനവും ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്നതിന് ഇടെയാണ് ആൾദൈവം അപ്രത്യക്ഷനായത്. ഇയാൾക്ക് എതിരെയുള്ള കേസുകളിൽ നടക്കുന്ന വിചാരണയിൽ 40 തവണയിലേറെയായി നിത്യാനന്ദ ഹാജരായിട്ടില്ലെന്നാണ് റിപ്പോർട്ട് എത്തിയത്.

നേപ്പാൾ വഴി ഇക്വഡോറിലേക്കാണ് നിത്യാനന്ദ മുങ്ങിയത് ശേഷം കൈലാസം എന്ന പേരിൽ ആശ്രമം സ്ഥാപിച്ച് ഹിന്ദു രാജ്യവും പ്രഖ്യാപിച്ചു. എന്നാൽ ഇയാൾ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ് ഇക്വഡോർ ഭരണകൂടം ആവർത്തിച്ചത്. 2018 സെപ്റ്റംബറിൽ ഇയാളുടെ പാസ്‌പോർട്ടിന്റെ കാലാവധി പൂർത്തിയായിരുന്നു. ഇത് പുതുക്കിയിട്ടുമില്ല. ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതിനാൽ പാസ്‌പോർട്ട് പുതുക്കാൻ പൊലീസ് അനുമതി ലഭിക്കാറുമില്ല. ഇത്തരമൊരു അപേക്ഷ പൊലീസ് തള്ളുകയും ചെയ്തിരുന്നു.


ആദ്യമായി നിത്യാനന്ദ വാർത്തകളിൽ ഇടം പിടിച്ചത്, നടി രഞ്ജിതയുമായുള്ള ഒരു വീഡിയോ പുറത്ത് വന്നതോടെയാണ്. 2010 കാലഘട്ടത്തിൽ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവ്ട് പിഴച്ചു. വിവാദമായ വീഡിയോ പകർത്തിയത് ആശ്രമത്തിലെ മുൻ ഡ്രൈവർ കൂടിയായിരുന്ന ന്ന ലെനിൻ കറുപ്പൻ ആയിരുന്നു,. ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാൻ തയ്യാറായിരുന്നില്ല.രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.

2012ലും നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.

ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ഒരു സുപ്രഭാതത്തിൽ തന്റെ സാമ്പ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.

ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്‌നത, നഗ്‌നചിത്രങ്ങളുമായുള്ള പരിചയം, നഗ്‌നതയുടെ വീഡിയോ ഡെമോൺസ്ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ ഉൾപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP