Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ന്നാ താൻ കേസ് കൊട്' സിനിമ ഷൂട്ട് ചെയ്ത പ്രദേശത്തെ റോഡുകളും സിനിമാക്കഥ പോലെ തന്നെ; പയ്യന്നൂർ നഗരസഭ പരിധിയിൽ റോഡ് നിർമ്മാണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കാത്തതിനാൽ റോഡുകൾ തകർന്നടിഞ്ഞ നിലയിൽ; ഓപ്പറേഷൻ സരൾ രാസ്ത അഴിമതിക്കാർക്ക് പണിയാകുമ്പോൾ

'ന്നാ താൻ കേസ് കൊട്' സിനിമ ഷൂട്ട് ചെയ്ത പ്രദേശത്തെ റോഡുകളും സിനിമാക്കഥ പോലെ തന്നെ; പയ്യന്നൂർ നഗരസഭ പരിധിയിൽ റോഡ് നിർമ്മാണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കാത്തതിനാൽ റോഡുകൾ തകർന്നടിഞ്ഞ നിലയിൽ; ഓപ്പറേഷൻ സരൾ രാസ്ത അഴിമതിക്കാർക്ക് പണിയാകുമ്പോൾ

സി വൈഷ്ണവ്‌

പയ്യന്നൂർ: പയ്യന്നൂർ പ്രദേശത്ത് തന്നെ ഷൂട്ട് ചെയ്ത സിനിമയാണ് 'ന്നാ താൻ കേസ് കൊട്'. ഈ സിനിമയിൽ ഉള്ളത് അന്വർത്ഥമാക്കുന്ന രീതിയിലാണ് പയ്യന്നൂരിൽ ഉള്ള റോഡിന്റെ അവസ്ഥ. കേരളത്തിൽ മുഴുവനായും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജിലൻസ് റോഡ് നിർമ്മാണത്തിലെ അപാകതയും അഴിമതിയും കണ്ടെത്തുവാൻ കനത്ത പരിശോധനയാണ് നടത്തുന്നത്. റോഡിന്റെ സാമ്പിളുകൾ അടക്കം ശേഖരിച്ച് നിലവാര തകർച്ച എത്രത്തോളം ആണ് എന്ന് കണ്ടു എത്തുകയാണ് പരിശോധന ലക്ഷ്യം.

ഈ പരിശോധനയിൽ പയ്യന്നൂർ നഗരസഭാ ഭാഗത്ത് റോഡിന്റെ അവസ്ഥ പരിതാപകരമാണ് എന്നാണ് കണ്ടെത്തൽ. വൻ ക്രമക്കേടാണ് പയ്യന്നൂർ പ്രദേശത്ത് റോഡ് നിർമ്മാണത്തിൽ ഉണ്ടായിരിക്കുന്നതാണ്. പയ്യന്നൂർ പ്രദേശത്ത് മാത്രമല്ല കേരളത്തിൽ ഉടനീളം റോഡ് പണിതതിൽ പല സ്ഥലത്തും വൻ അപാകതയും പിഴവും കണ്ടെത്തിയിട്ടുണ്ട്. മഴ കാരണമാണ് റോഡ് തകരുന്നത് എന്ന് പലപ്പോഴും അധികൃതർ പറയുന്നുവെങ്കിലും മിക്ക സ്ഥലത്തും ഇതല്ല റോഡ് തകരാൻ കാരണമെന്ന് വിജിലൻസ് കണ്ടെത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജിലൻസ് കേരളത്തിലെ റോഡ് പരിശോധിച്ചു വരികയാണ്. റോഡിന്റെ പല ഭാഗത്തുനിന്നും സാമ്പിൾ എടുത്ത ശേഷം ഇതിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റലിന്റെയും ടാറിന്റെയും അനുപാതം കണക്ക് കൂട്ടിയാണ് ഓരോ റോഡിന്റെയും നിലവാരം കണ്ടുപിടിക്കുന്നത്. ഓപ്പറേഷൻ സരൾ രാസ്ത 2 എന്ന പേരിലാണ് വിജിലൻസ് പരിശോധന.

പരിശോധനയിൽ ഇതുവരെ കേരളത്തിലെ പല ഭാഗത്തും റോഡിന്റെ നിർമ്മാണത്തിൽ അനുശാസിച്ചത് പോലെയല്ല സാറും മെറ്റലും ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതിൽ വൻ അഴിമതിയും നടന്നിട്ടുണ്ട്. ഏതെങ്കിലും റോഡിൽ പ്രശ്‌നമുണ്ട് എന്ന് ജനങ്ങൾക്ക് തോന്നുകയാണ് എങ്കിൽ നേരിട്ട് അവർക്ക് വിജിലൻസിന്റെ ടോൾഫ്രീ നമ്പർ ആയ 1064 8592900900 എന്ന നമ്പറിൽ വിളിച്ച് പരാതിയും രേഖപ്പെടുത്താനുള്ള അവസരം ഉണ്ട്.

കേരളത്തിന്റെ റോഡിന്റെ നിലവാരത്തിൽ കടുത്ത വിമർശനം ഉയർന്നതിനാലും റോഡ് പണിയിൽ കനത്ത അപാകത നടക്കുന്നുണ്ട് എന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന. ന്നാ താൻ കേസ് കൊട് എന്നുള്ള സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് റോഡിൽ മുഴുവൻ കുഴിയുണ്ട് എന്നുള്ള പരസ്യവാചകം പലരെയും ചൊടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ റോഡിന്റെ നിലവാരത്തെയും കേരളത്തിൽ റോഡിൽ നടക്കുന്ന അപകടങ്ങളെ പറ്റിയും ജനങ്ങളുടെ ഭാഗത്തു നിന്നുതന്നെ കടുത്ത വിമർശനം ഉയർന്നിരുന്നു.

നിരവധി സ്ഥലത്ത് കണ്ണൂർ ജില്ലയിൽ മാത്രം റോഡ് തകർന്നിട്ടുണ്ട്. ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കാത്തതാണ് പലയിടത്തും റോഡ് തകരാൻ കാരണമെന്ന് ഇവർ കണ്ടെത്തി. കഴിഞ്ഞ മഴയ്ക്ക് മുമ്പ് 22 ലക്ഷം രൂപ ചെലവിലാണ് ശ്രീകണ്ഠാപുരം - ചെമ്പേരി - നടുവിൽ റോഡിന്റെ അറ്റകുറ്റപ്പണി നടന്നത്. എന്നാൽ ഇതിനുള്ള ഗുണനിലവാരം ഒന്നു ഈ റോഡ്‌നില്ല എന്ന കണ്ടെത്തൽ വിജിലൻസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. റോഡിൽ പലയിടത്തും കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രാഥമിക പരിശോധന 4 ദിവസങ്ങൾക്കു മുമ്പാണ് വിജിലൻസ് തുടങ്ങിയത്. ആ പരിശോധന ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

ലോകത്തിൽ പല ഭാഗത്തും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് ടാറിങ് ചെയ്യുന്നത്. ഇതിനു നിശ്ചിത രീതിയും ഉണ്ട്. കേരളത്തിൽ കനത്ത മഴ എല്ലാ സമയത്തും ലഭിക്കുന്നതിനാലാണ് കുഴി രൂപപ്പെടുന്നത് എന്നാണ് എൻജിനീയർമാർ പറയുന്നത്. പക്ഷേ ഇന്നലെ ഒരു ദിവസം മാത്രം നടത്തിയ പരിശോധനയിൽ നിശ്ചിത അളവിൽ പല സ്ഥലത്തും മെറ്റലും ടാറും ഉപയോഗിച്ചിട്ടില്ല എന്ന് കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളിലും റോഡാണ് മിക്കതും തകർന്നിരിക്കുന്നത്. വരുംദിവസങ്ങളിലും റോഡ് അഴിമതിയും ക്രമക്കേടും കണ്ടെത്താൻ വിജിലൻസ് ശക്തമായ പരിശോധന തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP