Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിംബാബ്‌വെക്കെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ; പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും; അവസരം കാത്ത് ഷഹബാസും ത്രിപാഠിയും റുതുരാജും; സഞ്ജുവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ

സിംബാബ്‌വെക്കെതിരായ പരമ്പര തൂത്തുവാരാൻ ഇന്ത്യ; പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും; അവസരം കാത്ത് ഷഹബാസും ത്രിപാഠിയും റുതുരാജും; സഞ്ജുവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ

സ്പോർട്സ് ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാൻ ഇന്ത്യ. പ്ലേയിങ് ഇലവനിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് ഹരാരെ സ്പോർട്സ് ക്ലബിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം ആരംഭിക്കുക. രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലെത്തുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്നും കളിച്ചേക്കും.

പരമ്പര നേടിയതിനാൽ ബെഞ്ചിലിരിക്കുന്നവർക്ക് ഇന്ത്യ അവസരം നൽകുമെന്നാണ് സൂചന. ഷഹബാസ് അഹമ്മദിനോ രാഹുൽ ത്രിപാഠിക്കോ അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും. ഇവർക്കൊപ്പം ആവേശ് ഖാനും റുതുരാജ് ഗെയ്ക്വാദും അവസരം കാത്തിരിക്കുന്നുമുണ്ട്. രണ്ടാം ഏകദിനത്തിൽ വിശ്രമത്തിലായിരുന്ന ദീപക് ചാഹർ ഇന്ന് കളിക്കും എന്നുറപ്പായിട്ടുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീൽഡിംഗിനിറങ്ങിയ ഇന്ത്യ ഇത്തവണ ബാറ്റർമാർക്ക് അവസരം നൽകാനാകും ആഗ്രഹിക്കുക. പരിക്കും കൊവിഡും അലട്ടിയിരുന്ന ക്യാപ്റ്റൻ കെ എൽ രാഹുലിന് ഏഷ്യാ കപ്പിന് മുൻപ് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമാണ് മൂന്നാം ഏകദിനം.

ആശ്വാസ ജയം തേടിയിറങ്ങുന്ന സിംബാബ്‌വെയാകട്ടെ ഓപ്പണിംഗിലെ പിഴവ് മറികടക്കാനുള്ള ശ്രമത്തിലാണ്. 2020 മുതൽ സിംബാബ്‌വെ 14 സഖ്യത്തെ പരീക്ഷിച്ചു. 2014ന് ശേഷം ഓപ്പണിംഗിൽ ഒരു സെഞ്ചുറി കൂട്ടുകെട്ട് പോലും സിംബാബ്‌വെക്കില്ല. ബംഗ്ലാദേശിനെതിരെ തിളങ്ങിയ സിക്കന്തർ റാസയിലും ക്യാപ്റ്റൻ റെഗിസ് ചകബ്‌വയിലും തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ.

ആദ്യ ഏകദിനം 10 വിക്കറ്റിനും രണ്ടാം മത്സരം അഞ്ച് വിക്കറ്റിനും സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര 3-0ന് തൂത്തുവാരാം. സോണി സ്പോർട്സ് നെറ്റ്‌വർക്കാണ് ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാർ. അതിനാൽ സോണി ലിവിൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാനാകും.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണായിരുന്നു രണ്ടാമത്തെ മത്സരത്തിൽ കളിയിലെ താരം. ഒരിക്കൽക്കൂടി സഞ്ജു സാംസണിന്റെ ബാറ്റിങ് ഹീറോയിസത്തിനായി കാത്തിരിക്കുന്ന മലയാളി ആരാധകർക്ക് സന്തോഷ വാർത്തയാണ് ഹരാരെ സ്‌പോർട്സ് ക്ലബിൽ നിന്നുള്ളത്.

വെതർ ഡോട് കോമിന്റെ പ്രവചനം പ്രകാരം ഹരാരെയിൽ തെളിഞ്ഞ ആകാശമായിരിക്കും ഇന്ന്. ശരാശരി താപനില 24 ഡിഗ്രി സെൽഷ്യസിൽ തുടരാനാണ് സാധ്യത. മണിക്കൂറിൽ 11 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. അതിനാൽ തന്നെ മുഴുവൻ സമയവും മത്സരം യാതൊരു ആശങ്കയുമില്ലാതെ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP