Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഗാ സ്റ്റാറിന്റെ ജന്മദിനാഘോഷത്തിന് പൊലിമ കൂട്ടി തെലുങ്കിലെ സ്റ്റീഫൻ എത്തി; പിറന്നാളിന് തലേദിവസം ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്; ഒപ്പം നയൻതാരയും സൽമാനും; ടീസർ റിലീസിന് പിന്നാലെ ഇതെന്തോന്നടെ കാണിച്ചു വച്ചേക്കുന്നെയെന്ന് ട്രോളന്മാരും

മെഗാ സ്റ്റാറിന്റെ ജന്മദിനാഘോഷത്തിന് പൊലിമ കൂട്ടി തെലുങ്കിലെ സ്റ്റീഫൻ എത്തി; പിറന്നാളിന് തലേദിവസം ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്; ഒപ്പം നയൻതാരയും സൽമാനും; ടീസർ റിലീസിന് പിന്നാലെ ഇതെന്തോന്നടെ കാണിച്ചു വച്ചേക്കുന്നെയെന്ന് ട്രോളന്മാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഗാ സ്റ്റാർ ചിരഞ്ജിവിയുടെ പിറന്നാളാണ് നാളെ.ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടി നടന്റെ നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനവും റിലീസ് പ്രഖ്യാപനവുമൊക്കെയാണ് ആരാധകരെ കാത്തിരിക്കുന്നത്.ഇതിൽ തെലുങ്ക് സിനിമാ ലോകം ഏറെ കാത്തിരിക്കുന്നതാണ് പ്രിഥ്വിരാജ് മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്റെ റിലീസ് പ്രഖ്യാപനം.ഇപ്പോഴിത ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മലയാളത്തിൽ ആദ്യമായി ബോക്‌സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രവും ലൂസിഫർ ആണ്. ചിത്രം നേടിയ വൻ വിജയത്തിനു പിന്നാലെയായിരുന്നു ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനം.പ്രഖ്യാപനത്തിന് വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഗോഡ്ഫാദർ എന്നു പേരിട്ടിരിക്കുന്ന ലൂസിഫർ റീമേക്കിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി നയൻതാരയും പൃഥ്വിരാജിന്റെ ഗസ്റ്റ് റോളിൽ സൽമാൻ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വർഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളിൽ ഒന്നാണ് ഇത്.ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ്.

മൂന്ന് സംവിധായകരുടെ പേരുകൾ വന്നുപോയതിനു ശേഷമാണ് മോഹൻ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്റെ പേരായിരുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്റെ പേരും ലൂസിഫർ റീമേക്കിന്റെ സംവിധായകനായി കേട്ടു. എന്നാൽ സുജീത് നൽകിയ ഫൈനൽ ഡ്രാഫ്റ്റിൽ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോർട്ടുകൾ എത്തിയിരുന്നു.

ആദി, ടാഗോർ, ബണ്ണി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ വി വി വിനായകിന്റെ പേരും പിന്നീട് ഉയർന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാൻ പോകുന്ന വിവരം മോഹൻ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നിൽക്കണ്ട് തിരക്കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാവും റീമേക്ക് എത്തുക.സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

വിജയ് നായകനായ മാസ്റ്റർ ഉൾപ്പെടെ ക്യാമറയിൽ പകർത്തിയ നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എസ് തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിർവ്വഹിച്ച സുരേഷ് സെൽവരാജനാണ് കലാസംവിധായകൻ.മലയാളം അതുവരെ തിയറ്റർ റിലീസ് ചെയ്തിട്ടില്ലാത്ത നിരവധി വിദേശ മാർക്കറ്റുകളിലേക്ക് ചിത്രം എത്തിക്കാനായി എന്നതായിരുന്നു നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിന്റെ വിജയം.

വിദേശ മലയാളികളെ ഉദ്ദേശിച്ചു തന്നെയായിരുന്നു ഈ വേൾഡ് വൈഡ് റിലീസ്. അതേസമയം ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ആയി എത്തിയത് ഭാഷാഭേദമന്യെ ഇന്ത്യൻ പ്രേക്ഷകരിലേക്ക് ചിത്രം എത്താൻ സഹായിച്ചു.മുഖ്യധാരാ മലയാള സിനിമയെ സംബന്ധിച്ച് പല കാരണങ്ങളാൽ പ്രധാനപ്പെട്ട ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫർ.

അതേസമയം ടീസർ പുറത്തിറക്കിയതിന് പിന്നാലെ സമിശ്ര പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്.മോഹൻലാലിന്റെ ചിത്രങ്ങൾ ആർക്കുവേണമെങ്കിലും റീമേക്ക് ചെയ്യാം പക്ഷെ അദ്ദേഹത്തിന്റെ അഭിനയം മിസ് ചെയ്യുമെന്ന് ഒരു വിഭാഗം പറയുമ്പോൾ റിമേക്ക് തെറ്റായ തീരുമാനമായി എന്നു പറയുന്നവരും ഉണ്ട്.ടീസറിനെ ട്രോളന്മാരും വിടാതെ പിന്തുടരുന്നുണ്ട്.ചില രംഗങ്ങളെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്് കൊണ്ട് എന്തൊന്നടേ ഇപ്പോ കണ്ടത് എന്നു ചോദിക്കുന്ന സ്റ്റിഫനോട് കൈമലർത്തി കാണിക്കുന്ന പ്രിഥ്വിരാജിന്റെ കഥാപാത്രമൊക്കെ കാഴ്‌ച്ചക്കാരിൽ ചിരി പടർത്തുന്ന ട്രോളുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP