Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി വൈകിയും അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി നടൻ ജൂനിയർ എൻടിആർ; കൂടിക്കാഴ്‌ച്ച ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന്റെ ഭാഗമായി; മിഷൻ സൗത്ത് വിജയിപ്പിക്കാൻ അമിത് ഷ ഇറങ്ങുമ്പോൾ

രാത്രി വൈകിയും അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി നടൻ ജൂനിയർ എൻടിആർ; കൂടിക്കാഴ്‌ച്ച ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന്റെ ഭാഗമായി; മിഷൻ സൗത്ത് വിജയിപ്പിക്കാൻ അമിത് ഷ ഇറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പർ താരം ജൂനിയർ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.

ഞായറാഴ്‌ച്ച രാത്രി ജൂനിയർ എൻടിആറുമായി അമിത്ഷാ കൂടിക്കാഴ്‌ച്ച നടത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദ്രർ റെഡ്ഡി വ്യക്തമാക്കി.അമിത് ഷായുടെ ക്ഷണപ്രകാരമാണ് ജൂനിയർ എൻടിആർ കൂടിക്കാഴ്‌ച്ചക്കായി എത്തുന്നത്. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

ജൂനിയർ എൻടിആറുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച്ച പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇതിന് പുറമെ മറ്റ് പ്രധാന സന്ദർശനങ്ങളും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബിജെപി വക്താവ് എൻവി സുഭാഷ് പറഞ്ഞു. തെലങ്കാനയിൽ ധാരാളം ആന്ധ്രാക്കാർ സ്ഥിരതാമസം ആക്കിയിട്ടുണ്ട്. ഇതിൽ ധാരാളം കമ്മ വോട്ടർമാരും ഉൾപ്പെടുന്നു. ഇവരിലേക്ക് പാർട്ടി അടുക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്‌ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത് ഷായുടെ സാന്നിധ്യത്തിൽ മുനുഗോഡ് സമര ഭേരി എന്നപേരിൽ നടക്കുന്ന യോഗത്തിൽ വെച്ച് രാജഗോപാൽ റെഡ്ഡി ബിജെപിയിൽ ചേരും. ടിആർസ് സർക്കാരിന്റെ എട്ട് വർഷ ദുർഭരണത്തിനെതിരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും തെലങ്കാനയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് വ്യക്തമാക്കി.

ഇവിടെ ഇന്ന് വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ നടക്കുന്ന അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട് ഈ കൂട്ടത്തിൽ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയർ എൻടിആറും ഉണ്ടെന്നാണ് സൂചന. അമിത് ഷായെ കാണാൻ ജൂനിയർ എൻടിആർ എത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയും സൂപ്പർ സ്റ്റാറുമായിരുന്ന എൻടിആറിന്റെ പേരമകനാണ് ജൂനിയർ എൻടിആർ. എൻടിആർ സ്ഥാപിച്ച തെലുങ്ക് ദേശം പാർട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയർ എൻടിആർ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വർഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയർ എൻടിആർ നിന്നിട്ടുള്ളത്.

അദ്ദേഹത്തിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പർസ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുർ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്.പ്രാദേശിക പാർട്ടികൾ ശക്തമായ ഇതരസംസ്ഥാനങ്ങളിൽ കാര്യമായി സ്വാധീനമുറപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കർണാടകയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമാണ് തെലങ്കാന.

സംസ്ഥാന രൂപീകരണത്തിന് ടിആർഎസ് ഭരണത്തിൽ തുടരുന്ന തെലങ്കാനയിൽ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവമുണ്ട്. കോൺഗ്രസിനെ തളർത്തി അവിടെ വളരാനുള്ള ശ്രമത്തിലാണ് ബിജെപിയിപ്പോൾ. അതേസമയം തെലങ്കനായിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് ഹൈദരാബാദിൽ നടത്തിയ റോഡ് ഷോയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ടിആർഎസിനെ അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും ചന്ദ്രശേഖര റാവുവിന്റെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞെന്നും പറഞ്ഞ ഷാ അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അധികാരം നേടുക എന്ന ലക്ഷ്യത്തോടെ മിഷൻ 2023-നായി പ്രവർത്തിക്കണമെന്ന് പ്രവർത്തകരോടും ആഹ്വാനം ചെയ്തു. തെലങ്കാനയിലെ കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്നും അമിത് ഷാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP