Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശനങ്ങളോട് ശത്രുതാ മനോഭാവമില്ല; കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; നിയമസാധുത പരിശോധിക്കണം; പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ; എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടി ക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ

വിമർശനങ്ങളോട് ശത്രുതാ മനോഭാവമില്ല; കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്യുന്നു; നിയമസാധുത പരിശോധിക്കണം; പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ; എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടി ക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്ന് ഗവർണർ പറഞ്ഞു. വിമർശനങ്ങളോടു ശത്രുതാ മനോഭാവമില്ല. പ്രമേയം പാസാക്കിയതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു.

കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവയ്ക്കാൻ ആകില്ല. അതെന്റെ ചുമതലയാണെന്നും എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണർ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. കമ്മിറ്റിയെ നിയമിച്ചത് പിൻവലിക്കണമെന്നും പ്രമേയത്തിലുണ്ട്. ഗവർണർക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂർവമാണ്.

ഗവർണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സർവകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് സെനറ്റിലെ വിമർശനം. കമ്മറ്റി റദ്ദാക്കണമെന്ന് ചാൻസിലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്.

സിപിഎം അംഗം ബാബുജാനാണ് ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. സർവകലാശാല ചട്ടം 10-1 പ്രകാരം സെർച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ മൗനം പാലിച്ച വി സി വിപി മഹാദേവൻ പിള്ളയുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

സ്‌പെഷ്യൽ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ അജണ്ട വിസിയും സിണ്ടിക്കേറ്റും നേരത്തെ തയ്യാറാക്കണമെന്നാണ് ചട്ടം 13 പറയുന്നത്. അതേസമയം, സെപ്ഷ്യൽ സെനറ്റ് യോഗത്തിൽ അംഗം നേരിട്ട് പ്രമേയം അവതരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ഡൽഹിയിൽ നിന്നും ഗവർണ്ണർ തിരിച്ചെത്തിയാൽ നടപടിക്ക് സാധ്യതയുണ്ട്. കേരള സർവവ്വകലാശാലയിൽ സെർച്ച് കമ്മിറ്റി രൂപീകരണം ചട്ടപ്രകാരമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.

സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതു കൊണ്ട് ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയുടെ പേരു ലഭ്യമാകുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ സർവകലാശാല ഇനി സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് ഉറപ്പായി. ബാക്കിയുള്ള രണ്ട് പേരെ വെച്ച് വിസി നിയമനവുമായി ഗവർണ്ണർ മുന്നോട്ട് പോകാനാണ് സാധ്യത. ഒക്ടോബറിലാണ് വിസിയുടെ കാലാവധി തീരുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP