Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗിയുടെ താൽക്കാലിക ബാൻഡേജ് മാറ്റിയ ഡോക്ടർ ഞെട്ടി; മരുന്നിനൊപ്പം കണ്ടത് കോണ്ടം പാക്കറ്റും; യുവതിക്ക് ബാൻഡേജിട്ട നഴ്‌സിന് സസ്‌പെൻഷൻ; വീഡിയോ കാണാം

രോഗിയുടെ താൽക്കാലിക ബാൻഡേജ് മാറ്റിയ ഡോക്ടർ ഞെട്ടി; മരുന്നിനൊപ്പം കണ്ടത് കോണ്ടം പാക്കറ്റും; യുവതിക്ക് ബാൻഡേജിട്ട നഴ്‌സിന് സസ്‌പെൻഷൻ; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: തലയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ താത്കാലിക ബാൻഡേജ് മാറ്റിയ ഡോക്ടർ ഞെട്ടി. തലയിൽ കോണ്ടം പാക്കറ്റും ചേർത്താണ് ബാൻഡേജ് കെട്ടിയിരുന്നത്! മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ യുവതിയുടെ തലയിലാണ് ബാൻഡേജിലെ മരുന്നിനൊപ്പം കോണ്ടം പാക്കറ്റും കണ്ടെത്തിയത്.

രേഷ്മ ബായി എന്നു പേരുള്ള യുവതി ആദ്യം പോയത് മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു. ഇവിടെയുള്ള നേഴ്‌സാണ് ഇത്തരത്തിൽ കോണ്ടം ചേർത്ത് ബാൻഡേജിട്ടത്. പരിക്ക് ഗുരുതരമായതിനാൽ രേഷ്മയോട് ജില്ലാ ആശുപത്രിയിലേക്ക് പോകാനും നിർദേശിച്ചു. പിന്നാലെയാണ് യുവതി മൊറേനയിലെ ആശുപത്രിയിലെത്തിയത്.

 

സംഭവം വിവാദമയതോടെ യുവതിക്ക് ബാൻഡേജിട്ട നേഴ്‌സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP