Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലാത്സംഗ കേസ് കൊടുത്തതിനു ആരോപണ വിധേയന്റെ ആതിഥേയത്വം സ്വീകരിച്ച് യുവതി; ഒരുമിച്ചു യാത്രയും ഉല്ലാസവും; പ്രതിക്കു ജാമ്യം നൽകി ഹൈക്കോടതി

ബലാത്സംഗ കേസ് കൊടുത്തതിനു ആരോപണ വിധേയന്റെ ആതിഥേയത്വം സ്വീകരിച്ച് യുവതി; ഒരുമിച്ചു യാത്രയും ഉല്ലാസവും; പ്രതിക്കു ജാമ്യം നൽകി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ബലാത്സംഗ ആരോപണം ഉന്നയിച്ചതിനു ശേഷവും യുവതി ആരോപണ വിധേയന്റെ ആതിഥ്യം സ്വീകരിക്കുകയും ഒപ്പം യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി, പ്രതിക്കു ജാമ്യം അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. യുവതിയും പ്രതിയും തമ്മിൽ സൗഹൃദത്തിൽ ആണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നതെന്ന് ജസ്റ്റിസ് രാജേന്ദ്ര സരീൻ വിധിന്യായത്തിൽ പറഞ്ഞു.

ആരോപണം ഉന്നയിച്ചതിനു ശേഷവും യുവതി പ്രതിക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്, ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആണെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നത്.ആരോപിക്കപ്പെട്ട ഹീനമായ കുറ്റകൃത്യത്തിന് ഇരയായ ശേഷവും ഇത്തരത്തിൽ സൗഹൃദം തുടരുന്നത് ആരോപണത്തെ ന്യായീകരിക്കാൻ പോന്നതല്ല.

യുവതിക്ക് ഉയർന്ന വിദ്യാഭ്യാസമുണ്ട്. ദരിദ്രമായ സാമ്പത്തിക, സാമൂഹ്യ അവസ്ഥയിൽ നിന്നുള്ളയാളുമല്ല. അതുകൊണ്ടുതന്നെ പ്രതിക്കൊപ്പം പോവാൻ നിർബന്ധിതമാവുകയാണ് എന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു. ബലാത്സംഗ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് ബ്ലാക് മെയിൽ ചെയ്യുകയാണ് എന്ന വാദത്തെയും കോടതി തള്ളി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കൂട്ട ബലാത്സംഗ കേസിലെ കൂട്ടു പ്രതികൾക്കു ജാമ്യം ലഭിച്ചതു ചൂണ്ടിക്കാട്ടി പ്രതി നൽകിയ ഹർജിയിലാണ് കോടതി നടപടി. കേസ് ഒത്തുതീർപ്പാക്കാൻ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP