Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലും പിടിച്ചു വലിച്ച് യുവാവ്; ദൃശ്യം മൊബൈലിൽ പകർത്തി രസിച്ച് ആൾക്കൂട്ടം: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനം

പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലും പിടിച്ചു വലിച്ച് യുവാവ്; ദൃശ്യം മൊബൈലിൽ പകർത്തി രസിച്ച് ആൾക്കൂട്ടം: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ

മൃഗസംരക്ഷണത്തെ കുറിച്ച് വാ തോരാതെ നമ്മൾ പ്രസംഗിക്കുമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. പലരും മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കാറുണ്ട്. വന്യമൃഗങ്ങളെ ക്രൂരമായി നേരിടുന്ന പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. അത്തരമൊരു ൃെശ്യമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

കാടിറങ്ങിയ പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുള്ളിപ്പുലിയുടെ വാലിലും കാലിലും പിടിച്ച് വലിച്ച് ഉപദ്രവിക്കുന്ന യുവാവിനെയും ചുറ്റും കൂടിനിന്ന് യുവാവിന്റെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം ആളുകളുടെയും ദൃശ്യമാണിത്. റോഡിനു നടുവിൽ നൽക്കുന്ന ആൾക്കൂട്ടം യുവാവിന്റെ ചെയ്തികൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെ ദൃശ്യത്തിൽ കാണാം. അവിടെ നിന്നും രക്ഷപ്പെടാനാകാതെ നിസ്സഹായതോടെ നിൽക്കുന്ന പുള്ളിപ്പുലിയെ കാണാം.

വാർധക്യസഹജമായ അവശതയോ അസുഖമോ മൂലമാകാം പുള്ളിപ്പുലി പ്രതികരിക്കാത്തതെന്നാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണം. 20 സെക്കൻഡ് ദൈർഖ്യമുള്ള ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വിഡിയോയിൽ കണ്ട പുള്ളിപ്പുലി പിന്നീട് ജീവൻവെടിഞ്ഞെന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. 'ഈ ദൃശ്യത്തിലുള്ള മൃഗത്തെ തിരിച്ചറിയൂ' എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ ദൃശ്യം പങ്കുവച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP