Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി; മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം

സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി; മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവരിൽ മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം.

പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു ഭാഷയായി പഠിക്കാത്തവർക്കാണ് പരീക്ഷ നടത്തുക. ഇവർ പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഭാഷ പഠിച്ചാലും മതി. അല്ലാത്തവർ പ്രൊബേഷൻ കാലാവധിക്കുള്ളിൽ കേരള പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസാകണം.

മലയാളം സീനിയർ ഡിപ്ലോമ പരീക്ഷയ്ക്ക് തുല്യമായ സിലബസിലാകും പരീക്ഷ. മലയാളം മിഷൻ പരീക്ഷ പാസായ ക്ലാസ് 4 ജീവനക്കാരെ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബോർഡിനേറ്റ് സർവീസ് റൂളിൽ പുതിയ വ്യവസ്ഥ സർക്കാർ കൂട്ടിച്ചേർത്തു. അതേസമയം ഭാഷാന്യൂനപക്ഷങ്ങൾക്കായുള്ള വ്യവസ്ഥകളിൽ മാറ്റമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP