Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളെ സ്‌കൂൾ ബസിൽ കയറ്റി വിട്ട ശേഷം റോഡ് മുറിച്ച് കടക്കവേ പാഞ്ഞുവന്ന് ടിപ്പർ; കോഴിക്കോട് താമരശേരിയിൽ യുവതിക്ക് ദാരുണാന്ത്യം

മകളെ സ്‌കൂൾ ബസിൽ കയറ്റി വിട്ട ശേഷം റോഡ് മുറിച്ച് കടക്കവേ പാഞ്ഞുവന്ന് ടിപ്പർ; കോഴിക്കോട് താമരശേരിയിൽ യുവതിക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: താമരശേരിയിൽ മകളെ സ്‌കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി ടിപ്പർ കയറി മരിച്ചു. പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. താമരശേരി- കൊയിലാണ്ടി പാതയിൽ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

മകളെ സ്‌കൂൾ ബസിൽ കയറ്റിവിട്ടശേഷം സാജിത റോഡുമുറിച്ചു കടന്ന് മറുഭാഗത്തേക്കു വരുമ്പോൾ നിയന്ത്രണം വിട്ടുവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ഇതേ കമ്പനിയുടെ മറ്റൊരു ടിപ്പർ കഴിഞ്ഞദിവസം സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിരുന്നു. ആബിദ് ആണ് സാജിതയുടെ ഭർത്താവ്. മക്കൾ: സമാൻ, ദിയ, ദിൽസാൻ, ആരിഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP