Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണറെ അധിക്ഷേപിക്കുന്ന സമീപനം സിപിഎം നേതാക്കൾ അവസാനിപ്പിക്കണമെന്ന് വി.മുരളീധരൻ; കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് -വലത് കുടുംബ പ്രശ്‌നമെന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം

ഗവർണറെ അധിക്ഷേപിക്കുന്ന സമീപനം സിപിഎം നേതാക്കൾ അവസാനിപ്പിക്കണമെന്ന് വി.മുരളീധരൻ; കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് -വലത് കുടുംബ പ്രശ്‌നമെന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ അധിക്ഷേപ വർഷം സിപിഎം നേതാക്കൾ അവസാനിപ്പിക്കണം എന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന് അട്ടിമറി ആരോപിച്ച് വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയിൽ അർപിതമായ ചുമതലയാണ് ഗവർണർ വഹിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

വിഴിഞ്ഞം സമരത്തിൽ അനുനയം ഉണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണം. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ തയ്യാറാകണമെന്നും സമരത്തിൽ ബാഹ്യ ശക്തികൾ പ്രവർത്തിച്ചുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് -വലത് കുടുംബ പ്രശ്‌നമെന്നും മന്ത്രി പരിഹസിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP