Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരാട് കോലിയെ ട്രോളി 1000 ഡേയ്‌സ് എന്ന് ട്വീറ്റ് ചെയ്ത് ബാർമി ആർമി; ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു പരമ്പരയെങ്കിലും വിജയിച്ചിട്ട് 3,532 ദിവസമായെന്ന് ആരാധകൻ; 'കണക്കുകൾ' നിരത്തി പ്രതികരണം

വിരാട് കോലിയെ ട്രോളി 1000 ഡേയ്‌സ് എന്ന് ട്വീറ്റ് ചെയ്ത് ബാർമി ആർമി; ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു പരമ്പരയെങ്കിലും വിജയിച്ചിട്ട് 3,532 ദിവസമായെന്ന് ആരാധകൻ; 'കണക്കുകൾ' നിരത്തി പ്രതികരണം

സ്പോർട്സ് ഡെസ്ക്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ മുൻ നായകൻ വിരാട് കോലി സെഞ്ച്വറി നേടിയിട്ട് ഇന്നേക്ക് 1000 ദിവസം പൂർത്തിയായി. ട്വിറ്ററിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ബാർമി ആർമി 1000 ഡേയ്‌സ് എന്ന് ട്വീറ്റ് ചെയ്ത് പരിഹസിച്ചതിന് പിന്നാലെ ട്വിറ്റർ യുദ്ധവും മുറുകുകയാണ്.

ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു പരമ്പരയെങ്കിലും വിജയിച്ചിട്ട് 3,532 ദിവസമായെന്ന് ഇന്ത്യൻ ആരാധകരും തിരിച്ചടിച്ചു. 'പെംഗ്ലണ്ട്' ആഷസ് ജയിച്ചിട്ട് 2450 ദിവസമായെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്. 

ഇംഗ്ലണ്ട് ബാറ്റർമാരായ ജേസൺ റോയ്, ജോണി ബെയർ‌സ്റ്റോ, ജോസ് ബട്ലർ, ബെൻ സ്റ്റോക്‌സ് എന്നിവർക്കെല്ലാം ചേർന്ന് ആകെ 59 സെഞ്ചുറികൾ മാത്രമുള്ളപ്പോൾ കോലിക്ക് 70 സെഞ്ചുറികളുണ്ടെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

ബെൻ സ്റ്റോക്‌സ് ബാറിൽ തല്ലുണ്ടാക്കിയ ചിത്രം വെച്ച് ഇതു കഴിഞ്ഞിട്ട് ഇന്നേക്ക് 1788 ദിവസമെന്ന് മറ്റൊരു ആരാധകന്റെ ട്വീറ്റെത്തി.

ലോകകപ്പ് വന്നശേഷം 16108 ദിവസങ്ങൾ കഴിഞ്ഞാണ് ഇംഗ്ലണ്ടിന് ഒരു ലോകകപ്പ് ജയിക്കാനായതെന്നതായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

2019 നവംബർ 23ന് ബംഗ്ലാദേശിനെതിരെയാണ് വിരാട് കോലി അവസാനമായി സെഞ്ച്വറി നേടിയത്. തുടർന്ന് 79 ഇന്നിങ്‌സുകളിലും കോലിക്ക് നൂറിലെത്താനായില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, എകദിന, ടി20 പരമ്പരകളിലെ നിരാശാജനകമായ പ്രകടനങ്ങൾക്കുശേഷം വിശ്രമം എടുത്ത വിരാട് കോലി ഏഷ്യാ കപ്പിലൂടെയാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്. 102 ടെസ്റ്റിൽ 8074 റൺസും 262 ഏകദിനത്തിൽ 12344 റൺസും 99 ടി20യിൽ 3308 റൺസും കോലി നേടിയിട്ടുണ്ട്.

കരിയറിലുടനീളം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും 2014ൽ വിഷാദ രോഗത്തിന് അടിപ്പെട്ടുവെന്നും കോലി കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.കായികതാരങ്ങൾക്ക് സമ്മർദ്ദം സർവസാധാരണമാണെന്നും ഇതിൽ നിന്ന് മോചനം നേടാൻ വിശ്രമം അത്യാവശ്യമാണെന്നും കോലി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP