Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസ്: പതിനഞ്ച് പേർ ഉൾപ്പെട്ട പ്രതിപ്പട്ടികയിൽ രണ്ട് മലയാളികൾ

മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസ്: പതിനഞ്ച് പേർ ഉൾപ്പെട്ട പ്രതിപ്പട്ടികയിൽ രണ്ട് മലയാളികൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിൽ രണ്ട് മലയാളികൾ പ്രതികൾ. കേസിൽ 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മുംബൈയിൽ താമസിക്കുന്ന വിജയ് നായർ അഞ്ചാം പ്രതിയും തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രൻപിള്ള 14-ാം പ്രതിയുമാണ്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി.

മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം നടത്തുന്നത്. മദ്യ ലൈസൻസ് അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടന്നു എന്നും ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ട് സ്വകാര്യ കമ്പനികൾക്ക് നിയമവിരുദ്ധമായി ലൈസൻസ് അനുവദിച്ചു എന്നതുമാണ് കേസ്. ഇതുവഴി ഖജനാവിന് നഷ്ടമുണ്ടായതായും സിബിഐയുടെ എഫ്ഐആറിൽ പറയുന്നു.

ഇന്ന് രാവിലെ മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 21 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പുതിയ നയത്തിന് പിന്നിൽ വിജയ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലെന്ന് എഫ്ഐആറിൽ പറയുന്നു. ചില കമ്പനികളുടെ ലൈസൻസിന് അരുൺ ഇടനില നിന്നെന്നും സിബിഐ ആരോപിക്കുന്നു.

എന്നാൽ ആരോപണം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിഷേധിച്ചു. മുൻ എക്സൈസ് കമ്മീഷണർ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. മദ്യ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് സിസോദിയയുടെ അടുത്ത അനുയായികൾ കോടികൾ കമ്മീഷനായി കൈപ്പറ്റിയതായും സിബിഐ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP