Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത നിയമനം റദ്ദാക്കിയ ഗവർണർക്കെതിരെ കോടതിയിൽ പോകുന്നത് നിയമവിരുദ്ധം; സർവകലാശാലകളിൽ ആറ് വർഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളും പരിശോധിക്കണം; ലിംഗ നീതി വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിപക്ഷ നേതാവ്

അനധികൃത നിയമനം റദ്ദാക്കിയ ഗവർണർക്കെതിരെ കോടതിയിൽ പോകുന്നത് നിയമവിരുദ്ധം; സർവകലാശാലകളിൽ ആറ് വർഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളും പരിശോധിക്കണം; ലിംഗ നീതി വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അനധികൃത നിയമനം മരവിപ്പിച്ച ചാൻസിലറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാലയെക്കൊണ്ട് കേസ് കൊടുപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം വിചിത്രവും നിയമവിരുദ്ധവുമാണെന്ന് വി ഡി സതീശൻ. കണ്ണൂർ സർവകലാശാല നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ചാണ് ചാൻസിലർ കൂടിയായ ഗവർണർ നിയമനം റദ്ദാക്കിയത്. നിയമനം മരവിപ്പിക്കുക മാത്രമാണ് ഗവർണർ ഇപ്പോൾ ചെയ്തിരിക്കുന്നത് അല്ലാതെ നടപടി എടുത്തിട്ടില്ല. നോട്ടീസ് കൊടുത്ത് ഹിയറിങ് നടത്തി നടപടി എടുക്കാനിരിക്കെയാണ് ചാൻസിലർക്കെതിരെ കോടതിയെ സമീപിക്കുന്നത്. സർവകലാശാലകളിൽ ആറ് വർഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാൻ ഗവർണർ തയാറാകണം. സംസ്ഥാനത്തെ സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങൾ സിപിഎമ്മുകാരുടെ ബന്ധുക്കൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. വിഷായധിഷ്ഠിതമായാണ് പ്രതിപക്ഷം സർക്കാരിനെയും ഗവർണറെയും വിമർശിക്കുന്നത്.

ബഫർ സോൺ വിഷയം സംസ്ഥാന സർക്കാർ ഇപ്പോഴും ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. 23-10-2019 ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കാതെ സുപ്രീം കോടതിയിലേക്കോ പരിസ്ഥിതി മന്ത്രാലയത്തിലേക്കോ പോയിട്ട് കാര്യമില്ല. ബഫർ സോൺ പത്ത് കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്. പാർട്ടിയുടെ അറിവോടെയാണ് മന്ത്രിയാകുന്നതിന് മുൻപ് ഈ ആവശ്യം ഉന്നയിച്ച് ഹർജി നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്. കൃഷിയിടങ്ങളെയും ജനവാസമേഖലയെയും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുമ്പോഴാണ്, ബഫർ സോൺ പത്ത് കിലോമീറ്റർ ആക്കണമെന്ന കൃഷി മന്ത്രിയുടെ ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കുന്നത് വിചിത്രമാണ്. കർഷകരെയും ബഫർ സോണിൽ ഉൾപ്പെടുന്ന ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

ഒരു വസ്ത്രവും അടിച്ചേൽപ്പിക്കരുത്. പെൺകുട്ടികൾ പാന്റ്സും ഷർട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? ഇത് എങ്ങനെ ജെണ്ടർ ഇക്വാളിറ്റിയാകും? യൂണിഫോം ഒരു പാറ്റേൺ ആണ്. പക്ഷെ അതിൽ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ട്. ജെണ്ടർ ജസ്റ്റിസ് നടപ്പാക്കുമ്പോൾ പെൺകുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. അതനുസരിച്ചുള്ള തീരുമാനം സർക്കാർ നടപ്പാക്കിയാൽ പ്രതിപക്ഷം പിന്തുണയ്ക്കും. ജെണ്ടർ ജസ്റ്റിസ് സംബന്ധിച്ച ചർച്ച കുട്ടികളുടെ യൂണിഫോമിൽ മാത്രം ഒതുക്കി നിർത്തുകയാണ്.

ലിംഗ നീതി സംബന്ധിച്ച് മുൻഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത്. വിവാദങ്ങൾ ഉണ്ടാക്കാതെ ലിംഗ നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ലിംഗ നീതി സമൂഹത്തിൽ അനിവാര്യമാണെന്നതാണ് കോൺഗ്രസ് നിലപാട്. ഉറച്ച സ്ത്രീപക്ഷ നിലപാടാണ് കോഴിക്കോട് ചിന്തൻ ശിവിറിലും സ്വീകരിച്ചത്. ലിംഗ നീതി വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കേണ്ട. ഡോ. എം.കെ മുനീർ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP