Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ; ലക്ഷ്യമിടുന്നത് അനുയോജ്യമായ രക്ത,അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തിൽ ബന്ധപ്പെടുത്താൻ;പോർട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ

രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിൻ പോർട്ടൽ വഴി; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ; ലക്ഷ്യമിടുന്നത് അനുയോജ്യമായ രക്ത,അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തിൽ ബന്ധപ്പെടുത്താൻ;പോർട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിൻപോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും ഉൾപെടുത്താൻ കേന്ദ്ര നടപടി. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി ആവശ്യക്കാരെ എളുപ്പത്തിൽ ബന്ധപ്പെടുത്താൻ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം പദ്ധതി നടപ്പാക്കുക.

അതിനായി ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളിൽ മൂന്നുമാസത്തേക്ക് പുതുക്കിയ പതിപ്പ് ലഭ്യമാക്കും. തുടർന്ന് ഇത് ദേശീയ തലത്തിലേക്കും നടപ്പാക്കും.പോർട്ടലിന്റെ നവീകരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവർത്തനമാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പോർട്ടലിനു കീഴിലായി കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടിയും (യു.ഐ.പി) നടപ്പിലാക്കും.യു.ഐ.പി.ക്കുകീഴിൽ ഡിഫ്തീരിയ, അഞ്ചാംപനി, ടെറ്റനസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങൾക്കുള്ള കുത്തിവെപ്പുകളാണ് നൽകുന്നത്.

ഇതുവഴി മുഴുവൻ വാക്സിനേഷൻ സംവിധാനവും ഉടൻ തന്നെ ഡിജിറ്റൈലൈസ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതോടെ ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്നും അധികൃതർ പറയുന്നു.ഇതിനൊപ്പം തന്നെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംവിധാനവും പ്ലാറ്റ്ഫോമിൽ തുടരും. പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകൾ പോർട്ടൽ വഴി നേരത്തെ പോലെ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യാനാകും.

മുഴുവൻ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാൽ എവിടെ വച്ചാണ് വാക്സിനേഷൻ നടക്കുന്നത് അവിടെ നിന്നുതന്നെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP