Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഹിയിൽ നിന്ന് 6 കുപ്പി മദ്യവുമായി ബസിൽ; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് കരുനാഗപ്പള്ളി സ്വദേശി

മാഹിയിൽ നിന്ന് 6 കുപ്പി മദ്യവുമായി ബസിൽ; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് കരുനാഗപ്പള്ളി സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആറ് കുപ്പി മാഹി മദ്യവുമായി ബസിൽ യാത്ര ചെയ്ത കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിബു ആണ് പിടിയിലായത്.

അറസ്റ്റിലാവുന്ന സമയത്ത് ഷിബു ഡ്യൂട്ടിയിൽ ആയിരുന്നില്ല. യാത്രക്കാരൻ എന്ന നിലയിലാണ് മാഹി മദ്യവുമായി ഇദ്ദേഹം ബസിൽ കയറിയത്. കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം.

മാഹി മദ്യം കേരളത്തിൽ കൊണ്ടുവരാനോ മൂന്ന് ലിറ്ററിലധികം മദ്യം ഒരാൾ കൈവശം വെക്കാനോ പാടില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP