Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരം മേഖലയിൽ മാത്രം കുടിശിക 804 കോടി; കൊച്ചിയിലും കേസുകളും കിട്ടാനുള്ള തുകയും അനുദിനം കൂടുന്നു; സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിൽ നിന്ന് പുറത്തു വരുന്ന കിട്ടാനുള്ള കണക്കുകൾ കോടികളുടേത്; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുടിശിക തീർപ്പാക്കൽ പദ്ധതി പാളിയോ?

തിരുവനന്തപുരം മേഖലയിൽ മാത്രം കുടിശിക 804 കോടി; കൊച്ചിയിലും കേസുകളും കിട്ടാനുള്ള തുകയും അനുദിനം കൂടുന്നു; സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിൽ നിന്ന് പുറത്തു വരുന്ന കിട്ടാനുള്ള കണക്കുകൾ കോടികളുടേത്; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുടിശിക തീർപ്പാക്കൽ പദ്ധതി പാളിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാർച്ച് 2018 മുതൽ മെയ് 2022 വെര തിരുവനന്തപുരം മേഖലയിൽ സേവന നികുതി ഇനത്തിൽ 804 കോടി രൂപ കുടിശിക ഉണ്ടെന്ന് വിവരാവകാശ രേഖ. ഇതിൽ 414.87 കോടി രൂപ സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് തിരുവനന്തപുരം നോർത്ത് ഡിവിഷനിലാണ്. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത് 315 കേസുകൾ. അതെ സമയം, 389.63 കോടി രൂപയുടെ കുടിശിക സൗത്ത് ഡിവിഷനിലാണ്. 200 കേസുകൾ.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസ്, സെൻട്രൽ ജിഎസ്ടി ആൻഡ് സെൻട്രൽ എക്‌സൈസ്, തിരുവനന്തപുരം നോർത്ത്, സൗത്ത് ഡിവിഷനുകൾ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുടിശിക തീർപ്പാക്കൽ പദ്ധതി കേരളത്തിൽ പാളിയെന്നതിന് തെളിവാണ് കണക്കുകൾ.

സേവന നികുതി: കൊച്ചി പരിധിയിൽ കുടിശിക 81.29 കോടി രൂപ

2014-2015 സാമ്പത്തിക വർഷം മുതൽ 2021-22 വരെ കൊച്ചി കമ്മീഷണറേറ്റ് പരിധിയിൽ സേവന നികുതി ഇനത്തിൽ കുടിശികയും കേസുകളുടെ എണ്ണവും വൻ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ. 2014 ൽ ഉണ്ടായിരുന്നത് 96 കേസുകൾ, കുടിശിക 13.15 കോടി രൂപയും. ഇത് 2021-22 ആയപ്പോൾ 257 ഉം, 81.29 കോടി രൂപയും ആയി വർദ്ധിച്ചെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കൊച്ചി കമ്മീഷണറുടെ ഓഫീസ്, സെൻട്രൽ ടാക്‌സ് & സെൻട്രൽ എക്‌സൈസ്, നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

സംസ്ഥാനത്ത് നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി കാര്യക്ഷമമല്ലെന്നാണ് വർദ്ധിച്ചുവരുന്ന കുടിശികയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കുടിശിക തീർപ്പാക്കാനും തർക്കങ്ങൾ പരിഹരിക്കാനും കൃത്യമായ സംവിധാനം ധനമന്ത്രാലയവും റവന്യൂ വകുപ്പ് ഒരുക്കണം. മാത്രമല്ല, അർഹരായ നികുതിദായകർക്ക് ഇളവുകൾ നൽകുകയും (സാഹചര്യം കണക്കിലെടുത്ത് പിഴയും പലിശയും ഒഴിവാക്കുകയും) വേണം ഗോവിന്ദൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.

അതെ സമയം സെൻട്രൽ എക്‌സൈസ് ഇനത്തിൽ 2014 ൽ 44 കേസുകൾ, കുടിശിക 1.36 കോടി രൂപയും. ഇത് 2021-22 ആയപ്പോൾ 23 ഉം 3.56 കോടി രൂപയും ആയി.

സേവന നികുതി: കണക്കുകൾ ഇങ്ങനെ; വർഷം, കേസുകൾ, കുടിശിക (കോടിയിൽ)

2014-15 ,96, 13.15
2015-16 ,92, 12.90
2016-17, 199, 45.45
2017-18, 320, 83.87
2018-19, 258, 60.44
2019-20, 275, 77.41
2020-21, 216, 56.89
2021-22, 257, 81.29

പാലക്കാട് ഡിവിഷനിൽ സേവന നികുതി കുടിശിക 46.84 കോടി രൂപ

2017-2018 സാമ്പത്തിക വർഷം മുതൽ 2022-23 (മെയ് വരെ) പാലക്കാട് ഡിവിഷന്റെ പരിധിയിൽ സെൻട്രൽ എക്‌സൈസ് ഇനത്തിൽ കുടിശികയും കേസുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ. 2017 ൽ ഉണ്ടായിരുന്നത് 73 കേസുകൾ, കുടിശിക 36.95 കോടി രൂപയും. ഇത് 2022-23 ആയപ്പോൾ 105 ഉം, 65.26 കോടി രൂപയും ആയി വർദ്ധിച്ചെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് പാലക്കാട് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, സെൻട്രൽ ടാക്‌സ് & സെൻട്രൽ എക്‌സൈസ്, നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.

അതെ സമയം സേവന നികുതി ഇനത്തിൽ 2017 ൽ 206 കേസുകൾ, കുടിശിക 33.85 കോടി രൂപയും. ഇത് 2022-23 ആയപ്പോൾ 232 ഉം 46.84 കോടി രൂപയും ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP