Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്ന് ബിജെപി; അനുരഞ്ജനത്തിന് മുൻകൈയെടുത്ത് ശശി തരൂർ; പുനരധിവാസ പാക്കേജ് സർക്കാർ അംഗീകരിക്കും; മണ്ണെണ്ണയിൽ 'സബ്‌സിഡിയും' പരിഗണിക്കും; വിഴിഞ്ഞത്തെ ചർച്ച ക്രിയാത്മകമാക്കാൻ സർക്കാർ; നീതി പ്രതീക്ഷിച്ച് അതിരൂപത

കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്ന് ബിജെപി; അനുരഞ്ജനത്തിന് മുൻകൈയെടുത്ത് ശശി തരൂർ; പുനരധിവാസ പാക്കേജ് സർക്കാർ അംഗീകരിക്കും; മണ്ണെണ്ണയിൽ 'സബ്‌സിഡിയും' പരിഗണിക്കും; വിഴിഞ്ഞത്തെ ചർച്ച ക്രിയാത്മകമാക്കാൻ സർക്കാർ; നീതി പ്രതീക്ഷിച്ച് അതിരൂപത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരിന്റെ അനുരഞ്ജനം ഫലം കാണുമെന്ന പ്രതീക്ഷയിൽ സർക്കാർ. വിഴിഞ്ഞത്ത് സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ചർച്ചയ്ക്കുള്ള ക്ഷണം ലത്തീൻ അതിരൂപത സ്വീകരിച്ചു. സമരം കൂടുതൽ ശക്തമായതോടെ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാനാണ് സഭാ അധികൃതരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. തിരുവനന്തപുരം എംപിയായ ശശി തരൂർ ചില ഇടപെടൽ നടത്തിയിരുന്നു. ലത്തീൻ സഭയുമായി സംസാരിച്ച തരൂർ മുഖ്യമന്ത്രി പിണറായി വിജയനേയും കാര്യങ്ങൾ ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്കുള്ള ക്ഷണം.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന് മുമ്പിൽ മത്സ്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം പിന്നിടുമ്പോഴാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് അനുനയനീക്കമുണ്ടായത്. നാളെ ചർച്ചയ്ക്ക് തയ്യാറാകണമെന്ന അഭ്യർത്ഥനയാണ് മന്ത്രി മുന്നോട്ടുവച്ചത്. സമയവും സ്ഥലവും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഡൽഹിയിലുള്ള മന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകുന്നതുവരെ സമയം തുടരുമെന്നാണ് ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ നിലപാട്. അതിരൂപതയെ പിണക്കാൻ സർക്കാരിനും താ്ൽപ്പര്യമില്ല. അതുകൊണ്ട് തന്നെ വേഗത്തിൽ സമരം തീർക്കാനാണ് നീക്കം.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് ഇടയാക്കുമെന്നതിനാൽ പരിസ്ഥിതി ആഘാത പഠനം നടത്തിയശേഷമേ നിർമ്മാണവുമായി മുന്നോട്ടുപോകാവൂ എന്നതാണ് നിലപാട്. എന്നാൽ തുറമുഖ നിർമ്മാണം നിർത്താൻ സർക്കാരിന് തൽകാലം കഴിയില്ല. എങ്കിലും പഠനം നടത്തും. വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. ഇതിനൊപ്പം മണ്ണെണ്ണ സബ്‌സിഡിയിലും പരാതികളുണ്ട്. അതും സർക്കാർ പരിഗണിക്കും. ഒരു പാക്കേജ് തന്നെ ഇക്കാര്യത്തിൽ നടപ്പാക്കാൻ സാധ്യത ഏറെയാണ്.

വിഴിഞ്ഞം തുറമുഖ കവാടത്തിൽ രാപകൽ സമരത്തിൽ ഇന്നലെ സംഘർഷാവസ്ഥയുണ്ടായി.പൊലീസിന്റെ ബാരിക്കേഡുകൾ തകർത്തു പ്രതിഷേധക്കാർ 200 മീറ്റർ അകലെയുള്ള പദ്ധതി സ്ഥലത്തേക്കു കുതിച്ചു. നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ കടൽ കയറാതിരിക്കാൻ അക്രോപോഡുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ പ്രതിഷേധക്കാർക്ക് ഉള്ളിലേക്കു പ്രവേശിക്കാനായില്ല. പൊലീസും സമരക്കാരും തമ്മിലുള്ള ഉന്തിലും തള്ളിലും ഇരുഭാഗത്തും ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

സംഘർഷമറിഞ്ഞു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്ഥലത്തെത്തി. രാഷ്ട്രീയ നേതാക്കൾ സമരസ്ഥലത്തേക്കു വരരുതെന്നു ചിലർ ആവശ്യപ്പെട്ടു. ഉടൻ സതീശൻ മടങ്ങിപ്പോയി. തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ചു തീരുമാനമെടുക്കാൻ ഫിഷറീസ്, തുറമുഖം, തദ്ദേശഭരണം, റവന്യു ഉൾപ്പെടെ 6 മന്ത്രിമാർ പങ്കെടുക്കുന്ന യോഗം 22ന് നടക്കുന്നുണ്ട്. ഇതിന് മുമ്പ് തന്നെ അതിരൂപതയുമായുള്ള ചർച്ചയും നടന്നേക്കും.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തേണ്ട സാഹചര്യമില്ലെന്ന് ശശി തരൂർ പറയുന്നു. ഭൂമി നഷ്ടപ്പെടുന്നതിന് കാരണം തുറമുഖം എന്നു പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിന്റെ പ്രശ്‌നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിന്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്‌ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP