Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശോഭനയെ കരുവാക്കി അഫ്സൽ നേടിയത് കോടികൾ; പ്രതികൾ വഞ്ചിച്ചത് പതിനഞ്ചോളം സഹകരണ സൊസൈറ്റികളെ; ശോഭനയ്ക്ക് കിട്ടിയിരുന്നത് കമ്മീഷൻ; കൂത്തുപറമ്പിലെ മുക്കുപണ്ട പണയതട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്

ശോഭനയെ കരുവാക്കി അഫ്സൽ നേടിയത് കോടികൾ; പ്രതികൾ വഞ്ചിച്ചത് പതിനഞ്ചോളം സഹകരണ സൊസൈറ്റികളെ; ശോഭനയ്ക്ക് കിട്ടിയിരുന്നത് കമ്മീഷൻ; കൂത്തുപറമ്പിലെ മുക്കുപണ്ട പണയതട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് പൊലീസ്

അനീഷ് കുമാർ

കൂത്തുപറമ്പ്: വ്യാജസ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതിന് കൂത്തുപറമ്പ് പൊലിസ് രണ്ടുകേസുകൾ കൂടിയെടുത്തു. ഇതോടെ പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ വരും ദിവസങ്ങളിലും ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. തലശേരി പബ്ളിക് സർവന്റ്വെൽഫെയർ സൊസൈറ്റി സെക്രട്ടറി, കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖ സെക്രട്ടറി എന്നിവരുടെ പരാതിയിലാണ് കൂത്തുപറമ്പ് നരവൂർ റോഡിലെ പി.ശോഭന, നരവൂർ സ്വദേശിയും പറമ്പായിയിൽ താമസക്കാരനുമായ വാഴയിൽ ഹൗസിൽ അഫ്സൽ എന്നിവർക്കെതിരെ വീണ്ടും കേസെടുത്തത്.

ഇന്നലെ ഇരുവർക്കുമെതിരെ തലശേരി അഗ്രികൾച്ചറൽ വെൽഫെയർ സഹകരണ സൊസൈറ്റിയുടെയും കൂത്തുപറമ്പ് അർബൻ ബാങ്ക് സെക്രട്ടറിയുടെയും പരാതികളിൽ കേസെടുത്തിരുന്നു. ഇതോടെ ഇരുവർക്കുമെതിരെ നാല് കേസെടുത്തിട്ടുണ്ട്. തലശേരി പബ്ളിക് വെൽഫെയർ സൊസൈറ്റിയിൽ വ്യാജസ്വർണം പണയം വെച്ച് 4,92,000 രൂപയും കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖയിൽ സ്വർണം പൂശിയ മുക്കുപണ്ടം പണയം വെച്ച് അഞ്ചുലക്ഷം രൂപതട്ടിയെടുത്തുവെന്നാണ് പരാതി.

അഫ്സലാണ് പണയം വയ്ക്കാനുള്ള വ്യാജ സ്വർണം ശോഭനയെ ഏൽപ്പിക്കാറുള്ളതത്രെ. പണയം വെച്ച സ്വർണത്തിൽ ഒരുവിഹിതമാണ് ഇവർക്ക് കമ്മിഷനായി നൽകാറുള്ളത്. ഇവർക്ക് ഒരുപണയത്തിന് പതിനഞ്ചായിരം രൂപവരെ കമ്മിഷൻ ലഭിച്ചതായി പറയുന്നുണ്ട്. പതിനഞ്ചോളം സഹകരണ സൊസൈറ്റികളെയാണ് പ്രതികൾ വഞ്ചിച്ചത്. ഒറ്റനോട്ടത്തിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ സ്വർണം പൂശിയാണ് ആഭരണങ്ങൾ നിർമ്മിച്ചത്.

ഒരു പവൻ സ്വർണാഭരണത്തിൽ ഒരു ഗ്രാം സ്വർണം മാത്രമാണുള്ളത്. മൂന്ന് കോടിയോളം രൂപയാണ് ഇവർ ഇത്തരത്തിൽ തട്ടിയെടുത്തത്. വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലാകുമ്പോൾ നരവൂരിലെ അ്ഫ്സലിന്റെ ബാഗിൽ നിന്നും പത്തുപവൻ വ്യാജസ്വർണാഭരണങ്ങളും നിരവധി ബാങ്ക് ഇടപാടു രേഖകളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പാറാലിലെ ശോഭനയാണ് ഇയാൾക്കു വേണ്ടി സ്വർണം പണയം വയ്ക്കാൻ പോയിരുന്നത്. ഇവർ ഒരു സഹകരണബാങ്കിലെ പിഗ്മി കലക്ഷൻ ഏജന്റാണ്.

ആഭരണങ്ങൾ ഉണ്ടാക്കി നൽകിയവരെ കുറിച്ചും പൊലിസ് അന്വേഷിച്ചുവരികയാണ്. പ്രതികൾക്കു പന്നിൽ വൻ റാക്കറ്റുതന്നെയുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. അഫ്സലും ശോഭനയും നേരത്തെ അയൽക്കാരായിരുന്നു. അഫ്സലാണ് ശോഭനയെ തട്ടിപ്പിന് പ്രേരിപ്പിച്ചത്. ഇവർമുക്കുപണ്ടമാണ് പണയം വെച്ചതെന്ന് അറിഞ്ഞിരുന്നോയെന്ന കാര്യം സംശയമാണെന്ന് പൊലിസ് പറയുന്നു. തനിക്ക് ബന്ധുക്കൾ കാണുന്നതിനാൽ നാണക്കേടുണ്ടെന്നും സ്വർണം പണയം വയ്ക്കാൻ സഹായിക്കണമെന്ന് പറഞ്ഞാണ് ശോഭനയെ ബാങ്കുകളിലേക്ക് അയച്ചിരുന്നത്. ഇതിന് ഇയാൾ നല്ല പ്രതിഫലവും നൽകിയിരുന്നു.

പതിനാല് ബാങ്കുകളിൽ ശോഭന പണയം വെച്ച 46 പവൻ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 32 വളകളും നാലുമാലകളും ഉൾപ്പെടും. കഴിഞ്ഞ ഒന്നരവർഷമായി അഫ്സൽ തട്ടിപ്പു തുടങ്ങിയതെന്ന്പൊലിസ് പറയുന്നു. തട്ടിപ്പുനടത്തിയപണം കൊണ്ടു ആഡംബരജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ. വയനാട്ടിലെ റിസോർട്ടിൽ നിന്നും പിടിയിലാകുമ്പോൾ അഫ്സലിന്റെ കൈയിൽ നിന്നും പത്തുവളകളും രണ്ടുമാലയും കണ്ടെടുത്തിട്ടുണ്ട്.

വടകരയിലെ ഫിനാൻസ് സ്ഥാപനത്തിലും ദേശസാൽകൃത ബാങ്കുകളിലും അഫ്സൽ മുക്കുപണ്ടം പണയം വെ്ച്ചിട്ടുണ്ട്. മുക്കുപണ്ടങ്ങൾ കണ്ണൂരിൽ നിന്നാണ് നിർമ്മിച്ചതെന്നാണ് സൂചന. തട്ടിപ്പുനടത്തിയ പണം കൊണ്ടു കോഴിക്കോട് കേന്ദ്രമാക്കി എർണാകുളം വരെ ബിസിനസുള്ള ഒരുകമ്പിനിതുടങ്ങാനായിരുന്നു അഫ്സലിന്റെ പദ്ധതി. അഫ്സൽ തട്ടിപ്പുകാരനാണെന്ന വിവരം പുറത്തുവന്നതോടെ ഇയാളുമായി അടുപ്പമുള്ളവരെല്ലാം മുങ്ങിയിരിക്കുകയാണ്. ചക്കരക്കല്ലിലാണ് അഫ്സലിന്റെ ഭാര്യയുടെ വീട്. അടിപൊളി ജീവിതത്തിന്റെ ഉടമയായ ഇയാൾ വൻബിസിനസുകാരനാണെന്നു വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP