Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം; കാമുകന്റെ ലൈംഗികാവയവം മുറിച്ച് കളഞ്ഞ് അമ്മ

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമം; കാമുകന്റെ ലൈംഗികാവയവം മുറിച്ച് കളഞ്ഞ് അമ്മ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: പതിനാലുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കാമുകന്റെ ലൈംഗികാവയവം അമ്മ മുറിച്ചു കളഞ്ഞു. ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിലാണ് സംഭവം. മുപ്പത്തിയാറുകാരിയായ അമ്മ ഭർത്താവിൽ നിന്ന് പിരിഞ്ഞ് 32 കാരനോടൊപ്പം മാറി താമസിച്ച് വരികയായിരുന്നു.

പാടത്ത് പണിയെടുക്കുന്നതിനിടെ നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അമ്മ തന്റെ കാമുകൻ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അമ്മയെയും ആക്രമിച്ചു. പിന്നാലെ അടുക്കളയിൽ നിന്ന് കത്തി എടുത്തുകൊണ്ടുവന്ന് ലൈംഗികാവയവം മുറിച്ചു കളയുകയായിരുന്നു.

താൻ ചെയ്തതിൽ ഒരു ദുഃഖവും തോന്നുന്നില്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. യുവാവിനെതിരെ പോക്സോ,ഐപിസി 376(പീഡനം) വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപുർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ചന്ദ്രശേഖർ സിങ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP