Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവർ ബ്രാഹ്‌മണരാണ്, അവർ സംസ്‌കാരമുള്ള വ്യക്തികളാണ്'; ബിൽക്കിസ് ബാനു കേസിലെ പ്രതികളെ പുകഴ്‌ത്തി ബിജെപി എംഎൽഎ

അവർ ബ്രാഹ്‌മണരാണ്, അവർ സംസ്‌കാരമുള്ള വ്യക്തികളാണ്'; ബിൽക്കിസ് ബാനു കേസിലെ പ്രതികളെ പുകഴ്‌ത്തി ബിജെപി എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഘ കേസിലെ പ്രതികളെ പുകഴ്‌ത്തി ബിജെപി എംഎൽഎ സി കെ റൗൾജി. 'അവർ ബ്രാഹ്‌മണരാണ്. നല്ല സംസ്‌കാരമുള്ള വ്യക്തികളാണ്. ജയിലിൽ മികച്ച സ്വഭാവമാണ് കാണിച്ചത്'. അതുകൊണ്ട് ശിക്ഷയിളവ് നൽകി വിട്ടയച്ചതെന്നാണ് എംഎൽഎയുടെ വാദം.മോജോ സ്റ്റോറിയെന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

അവർ കുറ്റക്കാരാണോ അല്ലയോ എന്നത് തനിക്ക് അറിയില്ല. എന്നാൽ പ്രതികളായി ശിക്ഷ അനുഭവിച്ച കാലത്ത് അവരുടെ സ്വഭാവം നന്നായിരുന്നു. അവർ സത്യസന്ധരായ ആൾക്കാരാണ്. മറ്റ് സമുദായങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് അവർ പ്രതികളായതെന്നും റൗൾജി പറഞ്ഞു. പ്രതികളെ വിട്ടയക്കാനായി ജില്ലാ കളക്ടർ ചെയർമാനായി സർക്കാർ രൂപീകരിച്ച പാനലിൽ അംഗമാണ് എംഎൽഎയായ റൗൾജി.

പ്രതികൾക്ക് ശിക്ഷയിളവ് നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ച് ബിൽക്കിസ് ബാനുവും അഭിഭാഷക ശോഭ ഗുപ്തയും രംഗത്ത് വന്നിരുന്നു. 'എനിക്ക് വാക്കുകൾ കിട്ടുന്നില്ല. മരവിപ്പിലാണ്. ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം തിരികെ തരണം' എന്നാണ് ബിൽക്കിസ് ബാനു പ്രതികരിച്ചത്. നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടായിരുന്നു. ഭയത്തെ മറികടന്ന് ജീവിക്കാനുള്ള ശ്രമത്തിലായിരുന്നു. പ്രതികളെ വിട്ടയച്ചത് ആ വിശ്വാസത്തെയാണ് ഉലച്ചതെന്നും ബിൽക്കിസ് ബാനു പറഞ്ഞിരുന്നു.

കൊലപാതകത്തിനും ബലാത്സംഘത്തിനും ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കുമെന്ന് അഭിഭാഷക ശോഭാ ഗുപ്ത പ്രതികരിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കാതെയുള്ള പ്രവർത്തികൾ നിയമവ്യവസ്ഥയിലുള്ള പ്രതീക്ഷയും വിശ്വാസവും ഇല്ലാതാക്കും. പ്രതികളെ വിട്ടയക്കുന്ന 1992 ലെ നിയമം ഇപ്പോൾ നിലവിലില്ലെന്നും അവർ പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചു മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഘത്തിനിരയാക്കുകയും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. ഈ കേസിലെ 11 പ്രതികളെയാണ് ഓഗസ്റ്റ് 15 ന് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP