Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഹിത് ശർമ്മയ്ക്ക് എതിരാളിയായി മലയാളി; ഏഷ്യാകപ്പിൽ യുഎഇ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തലശ്ശേരിക്കാരൻ; റിസ്വാനെ കാത്തിരിക്കുന്നത് ഏഷ്യാ കപ്പിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടം

രോഹിത് ശർമ്മയ്ക്ക് എതിരാളിയായി മലയാളി; ഏഷ്യാകപ്പിൽ യുഎഇ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തലശ്ശേരിക്കാരൻ; റിസ്വാനെ കാത്തിരിക്കുന്നത് ഏഷ്യാ കപ്പിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടം

വൈഷ്ണവ് സി

കണ്ണൂർ: രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം ഉൾപ്പെടെയുള്ള ടീമുകൾ പങ്കെടുക്കുന്ന ഏഷ്യാകപ്പിൽ യുഎഇ നയിക്കുക മലയാളി. തലശ്ശേരിക്കാരനായ സി പി റിസ്വാൻ ആണ് ഏഷ്യാകപ്പിൽ ഉള്ള യുഎഇ ടീമിനെ നയിക്കുക. ഏഷ്യാകപ്പിൽ ഉള്ള ക്വാളിഫയർ ടീമിനെയാണ് സി പി റിസ്വാൻ നയിക്കുക. സഞ്ജു സാംസൺ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇല്ല. പാതി മലയാളിയായ ശ്രേയസ് അയ്യർ മാത്രമാണ് ഏഷ്യാകപ്പിൽ ഇന്ത്യയോടൊപ്പം ദുബായിലേക്ക് പോവുക.

റിസർവ് താരമായി മാത്രമാണ് ശ്രേയസ് ഇന്ത്യൻ ടീമിലുള്ളത് എന്നത് റിസ്വാൻ എന്ന മലയാളിയുടെ നേട്ടം എത്രമാത്രമാണ് എന്നത് സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 20 മുതൽ 24 വരെ ഒമാനിൽ ആണ് ഏഷ്യാകപ്പ് ക്വാളിഫയർ നടക്കുക. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകൾക്കൊപ്പം യുഎഇ, സിംഗപ്പൂർ, ഹോങ്കോങ്, കുവൈത്ത് തുടങ്ങിയ ടീമുകൾ നിന്നും രണ്ടു ടീമുകൾ കൂടി ക്വാളിഫയർ മുഖേന ഏഷ്യാകപ്പിൽ എത്തും.

താരതമ്യേന ചെറിയ ടീമുകളാണ് സിംഗപ്പൂർ, ഹോങ്കോങ്, കുവൈറ്റ് എന്നീ ടീമുകൾ. അതുകൊണ്ടുതന്നെ യുഎഇ ഏഷ്യാകപ്പിൽ എത്തുമെന്ന് കാര്യം ഏകദേശം ഉറപ്പാണ്. അങ്ങനെയെങ്കിൽ ആദ്യമായി ആവും ഒരു മലയാളി താരം ഏഷ്യാകപ്പിൽ ഒരു ടീമിനെ നയിക്കുക.ലോകകപ്പിനുള്ള യുഎഇ ടീമിനെയും റിസ്വാൻ നയിക്കാനാണ് സാധ്യത. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് തുടങ്ങുക. എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരം 28നാണ്.

ഒരു മലയാളി എന്നുള്ള രീതിയിൽ റിസ്വാൻ എന്ന തലശ്ശേരിക്കാരൻ എത്തിപ്പിടിച്ചിരിക്കുന്നത് വലിയ ഉയരങ്ങളാണ്. ഒരുപക്ഷേ കേരളത്തിൽ തുടർന്നിരുന്നുവെങ്കിൽ നേട്ടം കൈവരിക്കാൻ ഒരിക്കലും കഴിഞ്ഞെന്ന് വരില്ല. തലശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്ലസ് ടു പഠിച്ച ശേഷം ക്യൂസാറ്റിൽ പഠിച്ചു. അച്ഛൻ കുടുംബസമേതം 1980കളിൽ യുഎയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും പഠനത്തിന്റെ ആവശ്യത്തിന് സിപി റിസ്വാൻ നാട്ടിലേക്ക് വരികയായിരുന്നു.

അണ്ടർ 19 - അണ്ടർ 23 ക്രിക്കറ്റിൽ കേരളത്തിലെ വേണ്ടി റിസ്വാൻ കളിച്ചിരുന്നു. ഇവിടെ അവസരങ്ങൾ കുറഞ്ഞതിനാലും യുഎഇയിൽ ജോലി ലഭിച്ചതിനാലും ബുഖാതീർ കമ്പനിയിൽ എൻജിനീയറായി റിസ്വാൻ ജോലി ചെയ്യാൻ തുടങ്ങി. 34കാരനായ 2014 ലാണ് പഠനം പൂർത്തിയാക്കി ജോലി ലഭിച്ച് തിരികെ ദുബായിലേക്ക് പോകുന്നത്. തലശ്ശേരി ടൗണിനോട് ചേർന്ന പിലാക്കുൽ സ്വദേശിയാണ് റിസ്വാൻ. തലശ്ശേരിയിൽ നിൽക്കുന്ന കാലത്തെ റിസ്വാൻ ക്രിക്കറ്റിനോട് കമ്പമുള്ള വ്യക്തിയായിരുന്നു. യുഎഇയിൽ ചെന്നശേഷം റിസ്വാന് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുവാൻ കഴിഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP