Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിങ്കപ്പൂരിലെ അമ്പാടിയായി ബാലസുബ്രമണ്യ ക്ഷേത്രം; സിംഗപ്പൂർ വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷം സിങ്കപ്പുരിന് പുത്തൻ അനുഭവമായി

സിങ്കപ്പൂരിലെ അമ്പാടിയായി ബാലസുബ്രമണ്യ ക്ഷേത്രം;  സിംഗപ്പൂർ വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷം സിങ്കപ്പുരിന് പുത്തൻ അനുഭവമായി

മറുനാടൻ മലയാളി ബ്യൂറോ

സിംഗപ്പൂർ:ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധമാരും സിംഗപ്പൂരിലെ യിഷൂൺ ബാലസുബ്രമണ്യക്ഷേത്രത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കണ്ണന്റെ ഗോകുലമാക്കി മാറ്റുന്ന കാഴ്‌ച്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ടത്

കോവിഡിന്റെ ആലസ്യത്തിൽ നിന്നും ഉണർന്നുകൊണ്ട് ഇത്തവണ ശ്രീകൃഷ്ണ ജയന്തി, അക്ഷരാർത്ഥത്തിൽ ആഘോഷങ്ങളുടെ തുടക്കമായി. സിംഗപ്പൂരിലെ ഇന്ത്യക്കാരുടെ ഇടയിൽ പ്രത്യേകിച്ച് കേരളീയസമൂഹത്തിൽ ശ്രീകൃഷ്ണ ജയന്തി വളരെ പ്രധാനമാണ്. സിംഗപ്പൂർ വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ ശ്രീകൃഷ്ണ ജയന്തി ആചരണം.

അമ്പാടിക്കണ്ണന്മാരായും രാധമാരായും മാറിയ കുഞ്ഞു മക്കൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു.ഭജനയും കീർത്തനങ്ങളും ആലപിച്ചുകൊണ്ട് ചെറുപ്രദക്ഷിണമായി അവർ ക്ഷേത്രം വലം വച്ചു. ആദിശങ്കര പരിവാറിന്റെ ആഭിമുഖ്യത്തിൽ രക്ഷബന്ധനവും ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു നടന്നു.

സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാ ആഴ്ചകളിലും യോഗാക്‌ളാസുകളും കുട്ടികൾക്കുള്ള വിവിധ കായികവിനോദങ്ങളും സംഘടിപ്പിക്കുന്ന വി എസ്സ് എസ്സ് കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചു വരുന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന പ്രസാദവിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP