Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്ഭവൻ കേന്ദ്രീകരിച്ച് സർക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ; ഇതിന്റെ കേന്ദ്രം ഡൽഹിയിലും ആസ്ഥാനം ആർഎസ്എസ് ഓഫീസുകളിലും; ഇത് കണ്ടില്ലെന്ന് നടിക്കരുത്; നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് നേരിടണമെന്നും കോടിയേരി ബാലകൃഷ്ണൻ

രാജ്ഭവൻ കേന്ദ്രീകരിച്ച് സർക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ; ഇതിന്റെ കേന്ദ്രം ഡൽഹിയിലും ആസ്ഥാനം ആർഎസ്എസ് ഓഫീസുകളിലും;  ഇത് കണ്ടില്ലെന്ന് നടിക്കരുത്; നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് നേരിടണമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്ഭവൻ ആസ്ഥാനമായി സർക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുതിയ രാഷ്ട്രീയ വെല്ലുവിളികൾ സിപിഐ എം നേരിടുന്നു. അടുത്ത മൂന്നു വർഷത്തേക്കുള്ള അജണ്ട വച്ചാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡൽഹിയിലും ആസ്ഥാനം ആർഎസ്എസ് ഓഫീസുകളിലുമാണ്. രാജ്ഭവൻ ആസ്ഥാനമായും ഇത്തരം പ്രവർത്തനം നടക്കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കിടപ്പുരോഗികളെ വീടുകൾ സന്ദർശിച്ച് പരിപാലിക്കുന്ന വോളന്റിയർ സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടത്തുകയാണ്. ശത്രുപക്ഷം നടത്തുന്ന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും രാഷ്ട്രീയപരമായും കായികമായും പാർട്ടിയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിയുടെ വാക്കുകൾ:

'സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ വെല്ലുവിളികൾ സിപിഎം നേരിടുന്നുണ്ടെന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കണം. ഈ വെല്ലുവിളി ഒരുവർഷംകൊണ്ട് നടപ്പാക്കാനുള്ളതായിരിക്കില്ല. അടുത്ത മൂന്ന് വർഷത്തെ അജണ്ട വച്ചാണ് അവർ പ്രവർത്തിക്കുന്നത്. അതിന്റെ കേന്ദ്രം ഡൽഹിയും ആസ്ഥാനം ആർഎസ്എസ് ഓഫീസുമാണ്. ഇത്തരം കേന്ദ്രങ്ങൾ സിപിഎമ്മിനെതിരേ നടത്തുന്ന ഇടപെടൽ കേരളത്തിൽ രാജ്ഭവൻ ആസ്ഥാനമായി തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കരുത്. രാഷ്ട്രീയ എതിരാളികൾ പല രൂപത്തിൽ ആക്രമിക്കാൻ ശ്രമിക്കും. ഈ നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് നേരിടണം', കോടിയേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP