Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തേണ്ട സാഹചര്യമില്ല; ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തേണ്ട സാഹചര്യമില്ല; ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഭൂമി നഷ്ടപ്പെടുന്നതിന് കാരണം തുറമുഖം എന്നു പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി ചർച്ച നടത്തണമെന്നും ശശി തരൂർ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയും വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP