Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ നടപടികൾ സർക്കാറിനെ ജനങ്ങളിൽ നിന്നും അകറ്റുന്നത്; അധിക പൊലീസ് സുരക്ഷ ഉൾപ്പടെ ചേരാത്ത നടപടികൾഒട്ടനവധി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കൊല്ലം ജില്ലാ സമ്മേളനം;കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രവർത്തനങ്ങൾ പരാജയമെന്നും വിലയിരുത്തൽ

മുഖ്യമന്ത്രിയുടെ നടപടികൾ സർക്കാറിനെ ജനങ്ങളിൽ നിന്നും അകറ്റുന്നത്; അധിക പൊലീസ് സുരക്ഷ ഉൾപ്പടെ ചേരാത്ത നടപടികൾഒട്ടനവധി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കൊല്ലം ജില്ലാ സമ്മേളനം;കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രവർത്തനങ്ങൾ പരാജയമെന്നും വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ അധിക പൊലീസ് സുരക്ഷ ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ഇത് ജനങ്ങളിൽ നിന്നും അകറ്റാനിടയാക്കുമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തിലും വിമർശനം ഉയർന്നിട്ടുണ്ട്. വിവാദങ്ങളിൽ പെട്ടവരെ മന്ത്രിമാർ അറിയാതെ സിപിഐ യുടെ വകുപ്പുകളിൽ നിയോഗിക്കുകയാണ്. സഹകരണ മേഖലയിൽ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളുണ്ടെന്ന് പ്രവർത്തനറിപ്പോർട്ടിൽ പറയുന്നു.

കൂടാതെ കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്നും വിമർശനമുണ്ടായി. ജില്ലയിലെ സഹകരണ ബാങ്കുകളിൽ എൽഡിഎഫ് കാഴ്ചപ്പാടിന് വിരുദ്ധമായുള്ള പ്രവർത്തനങ്ങൾ സിപിഎമ്മിൽ നിന്നുണ്ടാകുന്നതായി പ്രവർത്തന റിപ്പോർട്ടിലുണ്ട്. ഇത് ജനങ്ങൾക്ക് മുന്നണിയിലുള്ള വിശ്വാസം തകർത്താനിടയാകുമെന്നും പറയുന്നു.

ക്യാമ്പസുകളിൽ എസ്എഫ്ഐയെ കൂടി എഐഎസ്എഫിന് നേരിടേണ്ടിവരുന്നുവെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. എബിവിപിയും കെഎസ്‌യുവും ജയിച്ചാലും എഐഎസ്എഫ് ജയിക്കരുതെന്നാണ് എസ്എഫഐ ചിന്തിക്കുന്നത്. എൽഡിഎഫ് ഘടകകക്ഷികളിൽ സിപിഎമ്മിനും സിപിഐക്കും മാത്രമാണ് ജില്ലയിൽ വേരോട്ടമുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ സമ്മേളനം ശനിയാഴ്ച സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP