Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷോട്ടിനിടെ സ്റ്റെപ്പിൽ നിന്നും വഴുതി വീണു; ഷൂട്ടിങ്ങിനിടയിൽ നടൻ നാസറിന് പരിക്ക്; പരിക്ക് ഗുരുതരമല്ലെന്നും താരം വിശ്രമത്തിലെന്നും കുടുംബം

ഷോട്ടിനിടെ സ്റ്റെപ്പിൽ നിന്നും വഴുതി വീണു; ഷൂട്ടിങ്ങിനിടയിൽ നടൻ നാസറിന് പരിക്ക്; പരിക്ക് ഗുരുതരമല്ലെന്നും താരം വിശ്രമത്തിലെന്നും കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഷൂട്ടിങ്ങിനിടെ നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന ചിത്രത്തിന്റെ തെലങ്കാന പൊലീസ് അക്കാദമിയിൽ വെച്ച് നടന്ന ചിത്രീകരണത്തിനിടെയാണ് നാസറിന് പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ ഇതുവരെ ആശുപത്രി അധികൃതർ പുറത്ത് വിട്ടിട്ടില്ല. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും നാസർ ഇപ്പോൾ വിശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഭാര്യ കമീല അറിയിച്ചു.

ഷൂട്ടിനിടയിൽ സ്റ്റെപ്പിൽ നിന്നും വഴുതി വീഴുകയായിരുന്നു നാസർ. സായാജി ഷിൻഡെ, സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരായിരുന്നു ഈ രംഗത്തിൽ നാസറിനൊപ്പം അഭിനയിച്ചുകൊണ്ടിരുന്നത്. പരിക്കേറ്റ ഉടൻ തന്നെ നാസറിനെ ആശുപത്രിയിലെത്തിച്ചു.

വ്യവസായിയായ ശരവണൻ നായകനായ ലെജൻഡ് എന്ന ചിത്രത്തിലാണ് നാസർ ഒടുവിൽ അഭിനയിച്ചത്. മണിരത്നം ചിത്രം പൊന്നിയൻ ശെൽവനിലും അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP