Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഡോസൾഫാൻ ഇരകളുടെ ചികിൽസ; സുപ്രീംകോടതി സ്വതന്ത്ര റിപ്പോർട്ട് തേടി

എൻഡോസൾഫാൻ ഇരകളുടെ ചികിൽസ; സുപ്രീംകോടതി സ്വതന്ത്ര റിപ്പോർട്ട് തേടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് കാസർകോട് ജില്ലയിൽ ഒരുക്കിയ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും സംബന്ധിച്ച് സുപ്രീംകോടതി സ്വതന്ത്ര റിപ്പോർട്ട് തേടി. ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിൽസക്ക് ഒരുക്കിയ സംവിധാനങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ലീഗൽസർവീസ് അഥോറിറ്റി (ഡി.എസ്.എൽ.എ) സെക്രട്ടറിയോട് സുപ്രീംകോടതി നിർദേശിച്ചു. ആറ് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാത്ത കേരള സർക്കാറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് സുപ്രീംകോടതി ഉത്തരവ്. നിലവിലുള്ള ആരോഗ്യ ചികിൽസാ സംവിധാനങ്ങളും സാന്ത്വന പരിചരണ, ഫിസിയോതെറാപ്പി സൗകര്യങ്ങളും സംബന്ധിച്ച വിശദമായ റിപ്പോർട്ടാണ് ബെഞ്ച് തേടിയത്. സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കാനാവശ്യമായ സഹായം സംസ്ഥാന സർക്കാർ കാസർകോട് ഡി.എസ്.എൽ.എ സെക്രട്ടറിക്ക് നൽകണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP