Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി എറണാകുളം റൂറൽ പൊലീസ് ജയിലിലടച്ചു

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി എറണാകുളം റൂറൽ പൊലീസ് ജയിലിലടച്ചു

മറുനാടൻ ഡെസ്‌ക്‌

ആലുവ: രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി എറണാകുളം റൂറൽ ജില്ലാ പൊലീസ് ജയിലിലടച്ചു. തൃശ്ശൂർ നാട്ടിക പന്ത്രണ്ട് കല്ല് ഭാഗത്ത് കോട്ടൻ മില്ലിന് സമീപം അമ്പലത്ത് വീട്ടിൽ സിനാർ (26), നോർത്ത് പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ് വീട്ടിൽ ജബ്ബാർ (റൊണാൾഡോ ജബ്ബാർ 42 ) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

കൊടകര, മതിലകം, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സനീർ. കഴിഞ്ഞ വർഷം അവസാനം നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശരത്ത് ലാൽ എന്നയാളെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, ഫെബ്രുവരിയിൽ പറവൂരിലെ ഒരു ജൂവലറിയിനിന്നും സ്വർണ്ണ മാല മോഷ്ടിച്ച കേസിലും പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

നോർത്ത് പറവൂർ, മുനമ്പം, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, മയക്ക് മരുന്ന് വിൽപന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജബ്ബാർ. കഴിഞ്ഞ മാർച്ചിൽ അങ്കമാലി, നോർത്ത് പറവൂർ, മുനമ്പം പൊലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 59 പേരെ ജയിലിലടച്ചു. 36 പേരെ നാട് കടത്തി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കുറ്റവാളികൾക്കെതിരെ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP