Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തളിപ്പറമ്പ് ആർ ടി ഒ ടെസ്റ്റിങ് ഗ്രൗണ്ടിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഏജന്റ് മതില് ചാടിയോടി

തളിപ്പറമ്പ് ആർ ടി ഒ ടെസ്റ്റിങ് ഗ്രൗണ്ടിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ഏജന്റ് മതില് ചാടിയോടി

സ്വന്തം ലേഖകൻ

തളിപ്പറമ്പ്:  തളിപ്പറമ്പ് ആർടിഒ ടെസ്റ്റിങ് ഗ്രൗണ്ടിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ചൊവ്വാഴ്ച വൈകിട്ട് തളിപ്പറമ്പുള്ള ഗ്രൗണ്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസിനെ കണ്ട ഉടനെ കൈക്കൂലി നൽകാൻ എത്തിയ ഏജന്റ് അടുത്തുള്ള മതില് ചാടിയോടി.

 ഏജന്റ് മുഖേന മാത്രമേ തളിപ്പറമ്പ് പ്രദേശങ്ങളിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുന്നുള്ളൂ എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചത്. വിജിലൻസ് ഇൻസ്പെക്ടർ പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.    കാഞ്ഞങ്ങാട്ടുള്ള ടെസ്റ്റിങ് ഗ്രൗണ്ടിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കാര്യങ്ങൾ നടത്തുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറിന്റെ സാന്നിധ്യം ഇല്ലാതെയാണ് ഇവിടെ കാര്യങ്ങൾ നടത്തുന്നത് എന്ന് വിജിലൻസ് കണ്ടെത്തി. ഈ കാര്യത്തിൽ വിജിലൻസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യമില്ലാതെ ഡ്രൈവിങ് ടെസ്റ്റ്‌ നടത്തിയതിന് എ എം വിക്കെതിരെ കേസെടുക്കാനുള്ള നീക്കവുമായി വിജിലൻസ് മുന്നോട്ടുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP