Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർഎസ്എസിനെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപമുണ്ട്; സംഘടനയെക്കുറിച്ച് സിനിമ ഒരുക്കും; ഒരു വെബ് സീരീസും ചെയ്യാൻ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ്

ആർഎസ്എസിനെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപമുണ്ട്; സംഘടനയെക്കുറിച്ച് സിനിമ ഒരുക്കും; ഒരു വെബ് സീരീസും ചെയ്യാൻ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ആഗോള ശ്രദ്ധ നേടിയ ബാഹുബലി, ആർആർആർ സിനിമകളുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് ആർഎസ്എസിനെ കുറിച്ച് സിനിമ എടുക്കാൻ ആലോചിക്കുന്നു. ആർ.എസ്.എസിനെക്കുറിച്ചുള്ള ഒരു വെബ് സീരീസും ചെയ്യാൻ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

ബാഹുബലി, ആർആർആർ, ബജ്രംഗി ഭായ്ജാൻ തുടങ്ങിയ ഹിറ്റുകളുടെ തിരക്കഥാകൃത്താണ് വിജയേന്ദ്ര പ്രസാദ്. സംവിധായകൻ എസ്.എസ് രാജമൗലിയുടെ പിതാവു കൂടിയാണ് അദ്ദേഹം. ഓഗസ്റ്റ് 16 ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് വിജയേന്ദ്ര പ്രസാദ് തന്റെ സിനിമാ പദ്ധതികളെക്കുറിച്ച് മനസ്സുതുറന്നത്.

'എനിക്ക് നിങ്ങൾക്ക് മുന്നിൽ ഒരു സത്യം പറയാനുണ്ട്. മൂന്നോ നാലോ വർഷം മുൻപു വരെ എനിക്ക് ആർഎസ്എസിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാൽ നാല് വർഷം മുൻപ് ചിലർ എന്നോട് ആർഎസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. അതിന് പ്രതിഫലവും നൽകി. ഞാൻ നാഗ്പൂരിൽ പോയി മോഹൻ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിച്ച്, ആർഎസ്എസ് എന്താണെന്ന് ഞാൻ ആദ്യമായി മനസ്സിലാക്കി. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് കുറിച്ച് മനസിലാക്കാതിരുന്നതിൽ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി'- വിജയേന്ദ്രപ്രസാദ് പറഞ്ഞു.

ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഉണ്ടാകുമായിരുന്നില്ല എന്നും അത് പാക്കിസ്ഥാനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കൾ മരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാസങ്ങൾക്കുള്ളിൽ ഞാൻ തിരക്കഥ പൂർത്തിയാക്കി. മോഹൻഭാഗവതിന് ഇഷ്ടമായി. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലികൾ ഉടനെ ആരംഭിക്കും. വെബ് സീരീസും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ആർഎസ്എസ് ഒരു തെറ്റു ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ ഇപ്പോൾ ഇവിടെ പറയുന്നില്ല. ആർ.എസ്.എസിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നതായിരിക്കും ഈ ചിത്രം- വിജയേന്ദ്രപ്രസാദ് പറഞ്ഞു. ഭഗവധ്വജ് എന്ന പേരിലാണ് സിനിമ ഒരുക്കുന്നത്. മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP