Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തു; ലീഡ്‌സിലെ വിദ്യാർത്ഥി അവധി ആഘോഷത്തിന് മാതൃരാജ്യത്ത് എത്തിയത് വിനായായി; ട്വിറ്റർ അക്കൗണ്ടിൽ ആദ്യം വിധിച്ചത് മൂന്ന് വർഷ ശിക്ഷ; അപ്പീൽ നൽകുമ്പോൾ അത് 34 വർഷമായി; സൽമയ്‌ക്കെതിരായ സൗദി കോടതി വിധി ചർച്ചകളിൽ; അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തു; ലീഡ്‌സിലെ വിദ്യാർത്ഥി അവധി ആഘോഷത്തിന് മാതൃരാജ്യത്ത് എത്തിയത് വിനായായി; ട്വിറ്റർ അക്കൗണ്ടിൽ ആദ്യം വിധിച്ചത് മൂന്ന് വർഷ ശിക്ഷ; അപ്പീൽ നൽകുമ്പോൾ അത് 34 വർഷമായി; സൽമയ്‌ക്കെതിരായ സൗദി കോടതി വിധി ചർച്ചകളിൽ; അപലപിച്ച് മനുഷ്യാവകാശ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: അവധിക്കാലം ആഘോഷിക്കാൻ രാജ്യത്തേക്ക് മടങ്ങിയ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ സൗദി വിദ്യാർത്ഥിക്ക് 34 വർഷത്തെ ജയിൽ വാസം. ട്വിറ്റർ അക്കൗണ്ട് ഉള്ളതിനും വിമത പ്രവർത്തകരെ പിന്തുടരുന്നതിനും റീട്വീറ്റ് ചെയ്തതിനുമാണ് ശിക്ഷ. ഒന്നും രണ്ടും വർഷത്തേക്കല്ല. 34 വർഷത്തെ തടവിനാണ് സൗദി കോടതി ശിക്ഷിച്ചത്.

സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനാണ് പ്രധാനമായും ശിക്ഷ. 34 കാരിയായ സൽമ അൽ-ഷെബാബ് 'പൊതു അസ്വസ്ഥത സൃഷ്ടിക്കാനും സിവിൽ, ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താനും' ട്വിറ്റർ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ജയിലിൽ അടയ്ക്കുന്നത്. നാലും ആറും വയസ്സുള്ള രണ്ട് ആൺമക്കളുള്ള അൽ-ഷെബാബിന് ആദ്യം ആറ് വർഷത്തെ തടവ് ശിക്ഷയാണ് നൽകിയത്. ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ തടവ് 34 വർഷമായി വർദ്ധിപ്പിച്ചു.

സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യുകയും തടവിലാക്കപ്പെട്ട സ്ത്രീകളുടെ അവകാശ പ്രവർത്തകരായ ലൗജൈൻ അൽ-ഹത്ലൂലിനെപ്പോലുള്ളവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു എന്നതാണ് ആരോപിക്കുന്ന കുറ്റം. അൽ-ഹത്ലോളിന്റെ സഹോദരി ലിനയുടെ ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തതിന് ശേഷമാണ് അൽ-ഷെബാബ് അറസ്റ്റിലായത്: 'ലൗജൈൻ അൽ-ഹത്ലൂളിന് സ്വാതന്ത്ര്യം... മനസ്സാക്ഷിയുടെ എല്ലാ തടവുകാർക്കും സ്വാതന്ത്ര്യം. നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഈ പുതുവർഷത്തിലെ എന്റെ ആദ്യ ആഗ്രഹം - പുതുവത്സരാശംസകൾ.' പ്രവാസത്തിൽ കഴിയുന്ന വിമത പ്രവർത്തകരുടെ പോസ്റ്റുകൾ അൽ-ഷെബാബ് ചിലപ്പോൾ റീട്വീറ്റ് ചെയ്യുമായിരുന്നു.

'പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്താനും പൊതുജനങ്ങളുടെ സുരക്ഷയും സംസ്ഥാനത്തിന്റെ സ്ഥിരതയും തകർക്കാനും ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നു, ട്വിറ്ററിൽ തെറ്റായതും പ്രവണതയുള്ളതുമായ കിംവദന്തികൾ പ്രസിദ്ധീകരിച്ചു' എന്നാണ് കോടതി ശിക്ഷാ വിധിയിൽ പറയുന്നത്. ലീഡ്സ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയായിരുന്ന അൽ-ഷെബാബ് യുകെയിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ 2021 ജനുവരിയിൽ അറസ്റ്റിലാകുകയായിരുന്നു. ഷിയാ മുസ്ലിം എന്ന നിലയിൽ അൽ-ഷെഹാബിന്റെ അസ്വസ്ഥത പടർത്തിയതിനെ സൗദി ഗുരതമായാണ് കണ്ടത്.

വിധിയെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ, ദി ഫ്രീഡം ഇനിഷ്യേറ്റീവ്, യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്, എഎൽക്യുഎസ്‌ടി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നിവയുൾപ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകൾ വിധിയെ അപലപിക്കുകയും സൽമയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ''സൽമയെ മോചിപ്പിക്കാൻ ഞങ്ങൾ സൗദി അധികാരികളോട് ആവശ്യപ്പെടുന്നു, കുട്ടികളെ പരിചരിക്കുന്നതിനും യുകെയിൽ പഠനം പൂർത്തിയാക്കുന്നതിനും അവളെ അനുവദിക്കണം,'' ദി ഫ്രീഡം ഇനിഷ്യേറ്റീവ് പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്യുന്നത് കുറ്റകരമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ട്വിറ്റർ അക്കൗണ്ടുകൾ പിന്തുടരുന്നതിലൂടെയും ട്വീറ്റുകൾ റീ ട്വീറ്റ് ചെയ്യുന്നതിലൂടെയും പൊതുസമൂഹത്തിൽ ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെ ഷെഹാബ് സഹായിക്കുന്നുവെന്ന് കോടതി രേഖകളിൽ പറയുന്നതായും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. ട്വിറ്ററിൽ 2,597 ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 159 ഫോളോവേഴ്സുമുള്ള സൽമ രാജ്യത്തോ വിദേശത്തോ ഒരു പ്രമുഖയായ ആക്ടിവിസ്റ്റ് അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ''ഷിയാ മുസ്ലിം എന്ന നിലയിൽ സൽമയുടെ മതപരമായ വ്യക്തിത്വമാണ് അറസ്റ്റുചെയ്യുന്നതിനും കഠിനമായ ശിക്ഷ വിധിക്കുന്നതിനും കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു,'' യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പറഞ്ഞു.

ദന്തവൈദ്യശാസ്ത്രത്തിൽ വിദഗ്ധ, ലീഡ്‌സ് സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥി, പ്രിൻസെസ് നൂറ സർവകലാശാലയിൽ അദ്ധ്യാപിക, കൂടാതെ വിവാഹതിയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണെന്നാണ് ബെർലിൻ ആസ്ഥാനമായുള്ള യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സൽമയെ വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP