Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസാരം മറ്റുള്ളവർക്ക് ശല്യമായാൽ സൗദിയിൽ പിഴ; രാജ്യം സന്ദർശിക്കാനെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന ശബ്ദമുണ്ടാക്കിയാൽ പിഴ 100 റിയാൽ

സംസാരം മറ്റുള്ളവർക്ക് ശല്യമായാൽ സൗദിയിൽ പിഴ; രാജ്യം സന്ദർശിക്കാനെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന ശബ്ദമുണ്ടാക്കിയാൽ പിഴ 100 റിയാൽ

സ്വന്തം ലേഖകൻ

റിയാദ്: മറ്റുള്ളവർക്ക് അരോചകമാകും വിധത്തിൽ ശബ്ദമുണ്ടാക്കിയാൽ സൗദിയിൽ ഇനി കീശ ചോരും. മറ്റുള്ളവരെ ശല്യപ്പെടുത്തും വിധം ശബ്ദമുണ്ടാക്കുന്നവരിൽ നിന്നും പിഴ ഈടാക്കാനാണ് നിർദ്ദേശം. പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യം സന്ദർശിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ശബ്ദമുണ്ടാക്കിയാൽ 100 റിയാലാണു (ഏകദേശം 2100 രൂപ) പിഴ.

പുരുഷന്മാരും സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കണം. അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല. മാലിന്യം വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോയോ വിഡിയോയോ എടുക്കരുത്, പ്രാർത്ഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയും പൊതു മര്യാദാ ചട്ടങ്ങളുടെ ഭാഗമാണ്.

നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെയാണു പിഴ. ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP