Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഞ്ചാവ് കേസിലെ പ്രതികൾക്കൊപ്പം നിരപരാധിയായ യുവാവിനെയും ഉൾപ്പെടുത്തി; വാർത്തയും ഫോട്ടോയും നൽകിയെന്നും പരാതി; പരപ്പനങ്ങാടിയിൽ യുവാവിന്റെ കുടുംബം നിയമനടപടിക്ക്

കഞ്ചാവ് കേസിലെ പ്രതികൾക്കൊപ്പം നിരപരാധിയായ യുവാവിനെയും ഉൾപ്പെടുത്തി; വാർത്തയും ഫോട്ടോയും നൽകിയെന്നും പരാതി; പരപ്പനങ്ങാടിയിൽ യുവാവിന്റെ കുടുംബം നിയമനടപടിക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: കഞ്ചാവ് കേസ് പ്രതികൾക്കൊപ്പം നിരപരാധിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിച്ചതായി പരാതി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് സ്റ്റേഷനിലേക്ക് മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയത്. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് വിട്ടയച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് പടവും വാർത്തയും നൽകി അപമാനിച്ചെന്നാണ് പരാതി. പരപ്പനങ്ങാടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഹുൽ, സഹോദരൻ പി. പി. അക്‌ബർ, പിതാവ് സിദ്ധീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ കഞ്ചാവ് പാക്കറ്റ് പൊതി ഒന്നിന് 500രൂപ മുതൽ വിലയ്ക്കാണ് സംഘം വിൽപന നടത്തിയത്. ഈ കേസിലാണ് കഞ്ചാവ് വിൽപനക്കാരും ഉപയോഗിച്ച 14കാരനും അടക്കം 12 പേർ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 12 പേർ പിടിയിലായത്. ഇതിൽ രണ്ടു പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമായിരുന്നു. ജോഷി (48) ,പ്രിയദർശിനി ഹൗസ്, വള്ളിക്കുന്ന് നോർത്ത് , ഷെഫീഖ് (35), വടക്കിൽ ഹൗസ്, ഹരിജൻ കോളനി, ആനങ്ങാടി എന്നിവരെയാണ് ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ 3 കേസുകൾ നിലവിലുണ്ടായിരുന്നു.

താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്‌കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ് ആണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. വള്ളിക്കുന്ന് റെയിൽവേ അണ്ടർ പാസിന് സമീപത്ത് നിന്നും, ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും ഉഷാ നേഴ്സറി, പരപ്പനങ്ങാടി പുത്തരിക്കൽ, മുനിസിപ്പൽ ഫിഷ്മാർക്കറ്റ്, അഞ്ചപ്പുര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടി ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അരിയല്ലൂർ കരുമരക്കാട് സ്വദേശിയായ അമൽ ബാജി, കടലുണ്ടി നഗരം സ്വദേശികളായ അജീഷ്, ഹാഷിം അൻവർ ,ഷഹദ്, അരിയല്ലൂർ സ്വദേശിയായ നബീൽ ചുടലപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അലി , പരപ്പനങ്ങാടി സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, ഷാഹുൽ , വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ 14 വയസ് ഉള്ള സ്‌കൂൾ കുട്ടി എന്നിവരെയാണ് കഞ്ചാവ് ഉപയോഗത്തിനിടെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈകൂട്ടത്തിലാണ് ഷാഹുലിനെയും അറസ്റ്റ് ചെയ്തിരുന്നത്.

കഞ്ചാവ് കച്ചവടം ചെയ്ത കേസിൽ പ്രതികൾക്ക് 2 വർഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. കഞ്ചാവ് ഉപയോഗിച്ചാൽ നിലവിൽ ഒരു വർഷം തടവും പിഴയും ലഭിക്കുന്നതാണ്. പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, എസ് ഐ മാരായ പ്രദീപ് കുമാർ, ബാബുരാജ്, പരമേശ്വരൻ , പൊലീസുകാരായ പ്രീത, മഹേഷ്, പ്രബീഷ്, സനൽ, ദിലീപ് താനൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, വിപിൻ, ജിനേഷ്, സബറുദീൻ, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP