Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുക്കുപണ്ടം പണയം വെച്ച പ്രതികൾ അറസ്റ്റിൽ;പിടിയിലായത് പതിനഞ്ചോളം ബാങ്കുകളെ തട്ടിച്ച വിരുതർ; അറസ്റ്റിന്റെ പിന്നിൽ കൂത്തുപറമ്പ് പൊലീസിന്റെ അന്വേഷണമികവ്.

മുക്കുപണ്ടം പണയം വെച്ച പ്രതികൾ അറസ്റ്റിൽ;പിടിയിലായത് പതിനഞ്ചോളം ബാങ്കുകളെ തട്ടിച്ച വിരുതർ; അറസ്റ്റിന്റെ പിന്നിൽ കൂത്തുപറമ്പ് പൊലീസിന്റെ അന്വേഷണമികവ്.

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:ബാങ്കുകളിൽ മുക്കു സ്വർണം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ കൂത്തുപറമ്പിൽ പിടിയിൽ, കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്‌സൽ, പാറാലിലെ പടിഞ്ഞാറെന്റവിടെ ശോഭന എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്

കൂത്തുപറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികൾചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്ററി എന്നിവിടങ്ങളിലെ സെക്രട്ടറിമാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. അഫ്‌സലിനെ ബത്തേരിയിലെ റിസോർട്ടിൽ വെച്ചും ശോഭനയെ കൂത്തുപറമ്പിൽ വച്ചുമാണ് അറസ്റ്റ് ചെയ്തത്.അഫ്‌സലിന്റെ കൈയിൽ നിന്നും 10 പവനോളം മുക്കുപണ്ട സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്, തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളംപരാതികൾ ഇതിനകം കൂത്തുപറമ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

15 ഓളം ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്, ഇവർക്ക് ആഭരണം ഉണ്ടാക്കിക്കൊടുക്കുന്നവരെ പറ്റി അന്വേഷണം നടത്തി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ തന്നെ വലിയ റാക്കറ്റ് പ്രവർത്തിച്ചു വരുന്നതായും ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി പറഞ്ഞു പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്‌ഐ.സന്ദീപ്, എഎസ്ഐമാരായഷനിൽ ,പ്രദീപൻ എന്നിവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP