Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കുറഞ്ഞ വിലയിൽ എണ്ണ വാങ്ങാനാണ് ശ്രമിക്കുന്നത്; അതെന്റെ കർത്തവ്യവും ധാർമിക ചുമതലയും; മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്പ് കൂടുതൽ എണ്ണയും വാതകവും വാങ്ങുമ്പോൾ ആരാണ് ഇന്ത്യയ്ക്കു വിതരണം ചെയ്യുക? റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി

എല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കുറഞ്ഞ വിലയിൽ എണ്ണ വാങ്ങാനാണ് ശ്രമിക്കുന്നത്; അതെന്റെ കർത്തവ്യവും ധാർമിക ചുമതലയും; മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്പ് കൂടുതൽ എണ്ണയും വാതകവും വാങ്ങുമ്പോൾ ആരാണ് ഇന്ത്യയ്ക്കു വിതരണം ചെയ്യുക? റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാശ്ചാത്യ ലോകം മുഴുവൻ എതിർത്തപ്പോഴും ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇക്കാര്യത്തിൽ അമേരിക്കയുടെ എതിർപ്പൊന്നും ഇന്ത്യ വകവെച്ചില്ല. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യത്തിൽ എണ്ണവാങ്ങാനുള്ള ഇന്ത്യൻ നയതന്ത്ര നീക്കങ്ങൾ നടത്തിയത്. ഇക്കാര്യത്തിൽ വിമർശനങ്ങളെയെല്ലാം സമർഥമായി നേരിടുകയും ചെയ്തു ജയശങ്കർ. ഇക്കുറി വീണ്ടും അദ്ദേഹം വിമർനങ്ങൾക്ക് മറുപടിയുമായി രംഗത്തുവന്നു.

എണ്ണവില കുതിച്ചുയരുമ്പോൾ ഏറ്റവും മികച്ച ഇടപാടിനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുകയെന്നും ഇന്ത്യയും അതാണു ചെയ്തതെന്നും ജയ്ശങ്കർ പറഞ്ഞു. തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 'എണ്ണയുടെയും വാതകത്തിന്റെയും വില അകാരണമായി ഉയരുകയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ അളവ് കുറച്ചതോടെ, വിതരണക്കാർ ഈ രാജ്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു. മിഡിൽ ഈസ്റ്റിൽനിന്നും മറ്റുമായി യൂറോപ്പ് കൂടുതലായി ഇവ വാങ്ങിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ ആരാണ് എണ്ണയും വാതകവും ഇന്ത്യയ്ക്കു വിതരണം ചെയ്യുക? ഇതാണ് ഇന്നത്തെ സാഹചര്യം.

ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, വിലക്കയറ്റം കുറയ്ക്കുന്ന മികച്ച ഇടപാട് സാധ്യമാക്കാനാണ് എല്ലാ രാജ്യവും സ്വാഭാവികമായി ഇത്തരം സന്ദർഭങ്ങളിൽ ശ്രമിക്കുക. തീർച്ചയായും ഇന്ത്യയും അതുതന്നെയാണു ചെയ്യുന്നത്. ഇതിന്റെ പേരിൽ രാജ്യം പ്രതിരോധത്തിലാകേണ്ട കാര്യമില്ല. രാജ്യത്തിന്റെ താൽപര്യങ്ങളെപ്പറ്റി ഇന്ത്യയ്ക്കു തുറന്നതും സത്യസന്ധവുമായ നിലപാടാണുള്ളത്. ഇന്ത്യൻ ജനതയ്ക്ക് ഊർജവിലക്കയറ്റം താങ്ങാനാകില്ല. ഉയർന്ന ഊർജ വില താങ്ങാൻ സാധിക്കുന്നവരല്ല നമ്മുടെ രാജ്യത്തുള്ളത്. എനിക്ക് സാധിക്കുന്ന തരത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ജനങ്ങളിലെത്തിക്കാൻ ശ്രമിക്കും. അത് എന്റെ കടമയാണ്'. മന്ത്രി ജയശങ്കർ പറഞ്ഞു.

ആളോഹരി വരുമാനം 2,000 ഡോളറുള്ള ഒരു രാജ്യമാണ് എന്റേത്. ഈ ജനതയ്ക്ക് ഉയർന്ന ഊർജവിലക്കയറ്റം സഹിക്കാനാകില്ല. സാധ്യമായ ഏറ്റവും മികച്ച ഇടപാട് ഉറപ്പാക്കുകയെന്ന് എന്റെ കർത്തവ്യവും ധാർമിക ചുമതലയുമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇന്ത്യയുടെ നിലപാട് അറിയാം. ഇതുപോലെ മുന്നോട്ടുപോകുന്നതിൽ അവർക്കു തടസ്സവുമില്ല.' ജയ്ശങ്കർ വ്യക്തമാക്കി.

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ വിദേശകാര്യമന്ത്രി മുമ്പും പലതവണ പൊതുവേദികളിൽ ന്യായീകരിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം യുക്രെയ്ൻ- റഷ്യ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് വർധിച്ചിരുന്നു. ഈ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പറഞ്ഞിരുന്നു.

'ഇന്ത്യയ്ക്ക് ഉറച്ച നിലപാടെടുക്കാനും സ്വന്തം ജനങ്ങളുടെ ആവശ്യാനുസരണം വിദേശനയം രൂപീകരിക്കാനും കഴിയുമെങ്കിൽ, ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെ അതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത് ആരാണ് ? റഷ്യൻ എണ്ണ വാങ്ങരുതെന്ന് യു.എസ് ഇന്ത്യയോട് പറഞ്ഞു. യു.എസിന്റെ തന്ത്രപ്രധാന സഖ്യകക്ഷിയാണ് ഇന്ത്യ. പാക്കിസ്ഥാൻ അല്ല.' യു.എസിന്റെ ആവശ്യത്തിന് ഇന്ത്യൻ വിദേശകാര്യമന്ത്രി നൽകിയ മറുപടി നമുക്ക് കേൾക്കാമെന്നു പറഞ്ഞ് ഇമ്രാൻ ജയശങ്കറിന്റെ വീഡിയോയും പ്രദർശിപ്പിച്ചു.

'നിങ്ങൾ ആരാണ് എന്ന് ജയശങ്കർ അവരോടു ചോദിക്കുന്നു. റഷ്യയിൽ നിന്ന് യൂറോപ്പും എണ്ണ വാങ്ങുന്നെന്നും ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ അത് വാങ്ങുമെന്നും ജയശങ്കർ പറയുന്നു. ഇതാണ് ഒരു സ്വതന്ത്ര രാജ്യം. വില കുറഞ്ഞ റഷ്യൻ എണ്ണയ്ക്ക് നമ്മളും ചർച്ച നടത്തി. എന്നാൽ, യു.എസിന്റെ സമ്മർദ്ദത്തെ എതിർക്കാൻ ഈ സർക്കാരിന് ധൈര്യമില്ല. ഇന്ധനവില കുതിക്കുന്നു. ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഞാൻ ഈ അടിമത്തത്തിന് എതിരാണ് ' ഇമ്രാൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP