Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുവശത്ത് ചൈനീസ് കപ്പൽ, മറുവശത്ത് പാകിസ്ഥൻ കപ്പൽ... ഇവിടെ തന്ത്രപ്രധാനമായ വിഴിഞ്ഞം തുറമുഖം നിർത്തിവെപ്പിക്കാൻ കുറേഎണ്ണം...! ചൈനയും പാക്കിസ്ഥാനും എല്ലാം നെഞ്ചത്ത് കേറാൻ വരുമ്പോൾ പഠിക്കും; വികസനവാദികൾ ട്രോളുകളുമായി സജീവം; തുറമുഖ നിർമ്മാണം നിർത്താൻ അദാനി; വിഴിഞ്ഞത്ത് ഇനി അടുത്ത വർഷം കപ്പൽ വരില്ല

ഒരുവശത്ത് ചൈനീസ് കപ്പൽ, മറുവശത്ത് പാകിസ്ഥൻ കപ്പൽ... ഇവിടെ തന്ത്രപ്രധാനമായ വിഴിഞ്ഞം തുറമുഖം നിർത്തിവെപ്പിക്കാൻ കുറേഎണ്ണം...! ചൈനയും പാക്കിസ്ഥാനും എല്ലാം നെഞ്ചത്ത് കേറാൻ വരുമ്പോൾ പഠിക്കും; വികസനവാദികൾ ട്രോളുകളുമായി സജീവം; തുറമുഖ നിർമ്മാണം നിർത്താൻ അദാനി; വിഴിഞ്ഞത്ത് ഇനി അടുത്ത വർഷം കപ്പൽ വരില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ അടുത്ത വർഷം വിഴിഞ്ഞത്ത് കപ്പൽ എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി. പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. 31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. തിങ്കളാഴ്ച കരമാർഗ്ഗവും കടൽമർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും എന്നാണ് അറിയിപ്പ്.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം. നൂറുകണക്കിന് തീരദേശവാസികൾ ആണ് ഇന്നലെ ഉപരോധ സമരത്തിന് നേതൃത്വം നൽകിയത്.ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല. ഇതിനിടെ തുറമുഖ അനുകൂല വാദവും ശക്തമാണ്. സോഷ്യൽ മീഡിയയിൽ സമരത്തെ എതിർത്തും പോസ്റ്റുകൾ സജീവമാണ്.

ഒരുവശത്ത് ചൈനീസ് കപ്പൽ, മറുവശത്ത് പാകിസ്ഥൻ കപ്പൽ, ഇവിടെ തന്ത്രപ്രധാനമായ വിഴിഞ്ഞം തുറമുഖം നിർത്തിവെപ്പിക്കാൻ കുറേഎണ്ണം...! ചൈനയും, പാക്കിസ്ഥാനും എല്ലാം നെഞ്ചത് കേറാൻ വരുമ്പോൾ പഠിക്കും... വീടും, മണ്ണണ്ണയും വേണെങ്കിൽ അതിന് വേണ്ടി സമരം ചെയ്യണം അല്ലാതെ രാജ്യസുരക്ഷക്കും, ഇന്ത്യയുടെ ചരക്ക് നീക്കത്തിനും മുതൽകൂട്ടാവുന്ന വിഴിഞ്ഞം പദ്ധതി നിർത്തിവെപ്പിച്ചിട്ടല്ല സമരം ചെയ്യണ്ടത്-ഇതാണ് തിരുവനന്തപുരത്തെ വികസന സ്വപ്‌നങ്ങൾ നിറയ്ക്കുന്ന ഫെയ്‌സ് ബുക്ക് പേജ് മുമ്പോട്ട് വയ്ക്കുന്ന ചർച്ച. വിഴിഞ്ഞത്തെ അട്ടിമറിക്കാനാണ് സമരമെന്ന വാദമാണ് അവർ ഉയർത്തുന്നത്. അടുത്ത വർഷം വിഴിഞ്ഞത്ത് കപ്പൽ എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ഏതായാലും സമരത്തെ തുടർന്ന് തുറമുഖ നിർമ്മാണം അദാനി പോർട്ട് നിർത്തി. ഈ സാഹചര്യത്തിൽ അടുത്ത വർഷം കപ്പൽ എത്താൻ ഇടയില്ല. സമരം തീർന്ന ശേഷം മാത്രമേ ഇനി തുറമുഖത്തിലെ പണം തുടങ്ങൂ.

അതിനിടെ മന്ത്രി ആന്റണി രാജുവിനോടാണ് ലത്തീൻ അതിരൂപതയുടെ പ്രധാന പ്രതിഷേധമെന്നും സൂചനയുണ്ട്. തുറമുഖ പദ്ധതിക്കെതിരെ വള്ളവുമായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരത്തിന് നീക്കമുണ്ടായിരുന്നു. ഇത് പൊലീസ് തടഞ്ഞു. ആന്റണി രാജുവാണ് ഇതു ചെയ്യിപ്പിച്ചതെന്നാണ് സമരക്കാരുടെ നിലപാട്. ഇതോടെയാണ് പുതിയ തലത്തിലേക്ക് പ്രതിഷേധത്തെ കൊണ്ടു പോകാൻ സമരക്കാർ തീരുമാനിച്ചത്. വിഴിഞ്ഞം തുറമുഖത്തിൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. 7 വർഷമായി ഭവരനരഹിതരായി കഴിയുന്നവർക്കും പുനരധിവാസം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

മുട്ടത്തറ വില്ലേജിൽ 17.5 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാൻ കഴിയില്ല,കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.തീരദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്നലെ കരിദിനം ആചരിച്ചു. പ്രതിഷേധം ഇന്നും തുടരും.

രാവിലെ കുർബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്തി. വികസനം എന്ന ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങി വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാൻ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ആവശ്യപ്പെട്ടു. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP