Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോളജ് സിറ്റിക്ക് വേണ്ടി എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നു; കെഎസ്ആർടിസി ബസ് സർവീസിനും അതിവേഗ അനുമതി; ശ്രീരാം വെങ്കിട്ടരാമന്റെ കലക്ടർ കസേര തെറിപ്പിച്ചതിലും പരിഗണിച്ചത് എ പിയുടെ സമ്മർദ്ദം; ഒടുവിൽ കെ ടി ജലീലിനെ സംരക്ഷിച്ചു നിർത്തുന്നതിലും കാന്തപുരം ഫാക്ടർ; എൽഡിഎഫ് സർക്കാറിന്റെ കടിഞ്ഞാണായി കാന്തപുരം മാറുമ്പോൾ

നോളജ് സിറ്റിക്ക് വേണ്ടി എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നു; കെഎസ്ആർടിസി ബസ് സർവീസിനും അതിവേഗ അനുമതി; ശ്രീരാം വെങ്കിട്ടരാമന്റെ കലക്ടർ കസേര തെറിപ്പിച്ചതിലും പരിഗണിച്ചത് എ പിയുടെ സമ്മർദ്ദം; ഒടുവിൽ കെ ടി ജലീലിനെ സംരക്ഷിച്ചു നിർത്തുന്നതിലും കാന്തപുരം ഫാക്ടർ; എൽഡിഎഫ് സർക്കാറിന്റെ കടിഞ്ഞാണായി കാന്തപുരം മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സമസ്തയിലെ പിളർപ്പിന് ശേഷം ഇ കെ സുന്നി വിഭാഗത്തിനൊപ്പം മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാർട്ടി അതിശക്തമായി നില കൊണ്ടപ്പോൾ മറുവശത്ത് എ പി കാന്തപുരം അബൂബക്കർ മുസ്ല്യാരും സംഘവും പിന്തുണച്ചത് സിപിഎമ്മുമായിട്ടായിരുന്നു. അന്ന് മുതൽ അരിവാൾ സുന്നികൾ എന്ന വിളിപ്പേരും കാന്തപുരം വിഭാഗത്തിന് മേൽ ചാർത്തിക്കിട്ടി. എന്നാൽ, കാലങ്ങളായി സിപിഎമ്മിനെ പിന്തുണക്കുന്നതിന്റെ ഗുണഭോക്താവായും എ പി വിഭാഗം മാറി. ഇപ്പോൾ തുടർഭരണം ലഭിച്ച പിണറായി സർക്കാറിന്റെ കടിഞ്ഞാണായി കാന്തപുരം മാറുന്നു എന്നു പോലും കരുതുന്നവരുണ്ട്. കാന്തപുരത്തെ പിണക്കിയുള്ള ഒരു തീരുമാനങ്ങൾക്കും സർക്കാർ തയ്യാറാല്ല.

അടുത്തകാലത്തായി സർക്കാർ യൂടേൺ അടിച്ച പല തീരുമാനങ്ങൾക്ക് പിന്നിലും കാന്തപുരത്തിന്റെ ശക്തിപ്രകടനമുണ്ട്. ഏറ്റവും ഒടുവിൽ വിവാദപരാമർശം നടത്തിയ കെ ടി ജലീലിനെ തള്ളിപ്പറയാൻ സിപിഎം തയ്യാറാകാത്തതിന് പിന്നിലും കാന്തപുരവും ജലീലും തമ്മിലുള്ള ബന്ധമാണ്. കാന്തപുരത്തിന്റെ നോളജ് സിറ്റിക്ക് വേണ്ട എല്ലാ സഹായവും ഒരുക്കി ഒപ്പം നിന്നത് ഈ സർക്കാറായിരുന്നു. എല്ലാ അനുമതികളും അതിവേഗത്തിൽ ലഭിച്ചത് കാന്തപുരത്തെ പിണക്കാൻ തയ്യാറല്ലെന്നതു കൊണ്ട് മാത്രമായിരുന്നു. ശ്രീരാം വെങ്കിട്ടരാമനെ തെറിപ്പിച്ച ശക്തിയും കാന്തപുരം തന്നെയായിരുന്നു. ജെൻട്രൽ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ യൂടേൺ അടിക്കാന് ഇടയാക്കിയതിലും സമ്മർദ്ദശക്തിയായി അദ്ദേഹം നിലനിന്നു.

സ്വന്തം പാർട്ടിയുടെ ചർച്ചകളിലും നയവിശദീകരണ യോഗങ്ങളിലുമൊന്നും പിണറായി ഉണ്ടെങ്കിൽ എഴുന്നേറ്റുനിന്ന് ചോദ്യം ചോദിക്കാൻപോലും പാർട്ടിയിൽ ആളില്ലാതെ അശ്വമേധയാഗംപോലെ മഥിച്ചോടുന്ന പിണറായിക്ക് ആകെ പേടിയുള്ള ഒരേയൊരാൾ എ പി സുന്നികളുടെ ആത്മീയഗുരുവായ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരോ? എന്ന ചോദ്യം സിപിഎം അണികൾക്കിടയിലും ഉയർന്നിട്ടുണ്ട്.

സ്ത്രീകൾ ജോലിക്കുപോകുന്ന വിഷയത്തിലും ആർത്തവവുമായി ബന്ധപ്പെട്ട് രണ്ടു പേരുണ്ടായാൽ ഒരാൾക്ക് ആർത്തവം സംഭവിച്ചാൽ മറ്റേയാൾ ഒപ്പമുണ്ടാവുമെന്നെല്ലാം പറഞ്ഞ തനി പിന്തിരിപ്പനാണെന്നു എല്ലാ നിലക്കും തെളിയിച്ച കാന്തപുരത്തിന്റെ ഇഷ്ടാനിഷ്ടകൾക്ക് അനുസരിച്ചാണോ പിണറായി ഭരണചക്രം തിരിക്കുന്നത്. ബ്രണ്ണൻ കോളജിൽ ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ അക്ഷോഭ്യനായി ഇറങ്ങി നടന്നെന്ന ഇരട്ടച്ചങ്കനെക്കുറിച്ചുള്ള കഥകളെല്ലാം വെറും കഥകളാണോയെന്നാണ് ഇപ്പോൾ പിണറായിയെ എതിർക്കുന്നവർ ചോദിക്കുന്നത്.

നോളജ് സിറ്റിയിലേക്കു പ്രത്യേക ബസ് സർവിസ് വേണമെന്ന ആവശ്യത്തിലും സർക്കാർ ഉടനടി നടപടി എടുത്തും ഏതറ്റംവരെ പോയാലും നാലു വോട്ടെന്ന നയത്തിൽ നിന്നും സിപിഎം നേതൃത്വം പിന്നോട്ടില്ലെന്നത് വ്യക്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ സർക്കാർ നീക്കങ്ങൾ. യുഡിഎഫിന് അതേ രീതിയിൽ മറുപടി നൽകാനാണോ പിണറായി ഇത്തരത്തിൽ അങ്കത്തിനെത്തുന്നത്. ഇപ്പോഴത്തെ സിപിഎം നീക്കം യുഡിഎഫിന് തിരിച്ചടിയാണ് താനും. അടുത്തകാലത്തായി ലീഗിനോടും അടുക്കാൻ കാന്തപുരം വിഭാഗം തയ്യാറായിട്ടുണ്ട്. കാലങ്ങളായി സിപിഎമ്മിനൊപ്പം അടിയുറച്ചു നിൽക്കുന്ന മുസ്ലിം വിഭാഗമായിട്ടും സമസ്തയുടെ പിളർപ്പിന് ശേഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് കാന്തുപുരം മുസ്ലിംലീഗിന്റെ വേദിയിൽ എത്തി.

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാനാണ് കാന്തപുരം എത്തിയത്. കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ നടന്ന സൗഹൃദ സംഗമത്തിലാണ് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്കൊപ്പം കാന്തപുരവും പങ്കെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി തങ്ങളുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തനിക്ക് സുന്നിസമാണ് പ്രധാനമെന്നും രാഷ്ട്രീയ കക്ഷിത്വമില്ലെന്നും കാന്തപുരം പറഞ്ഞു.

എന്തായാലും ലീഗിന് കാന്തപുരം വിഭാഗത്തെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാറിന്റെ സമീപകാല ഇടപെടലുകൾ. രാഷ്ട്രീമായി നോക്കിയാൽ ഇന്ദ്രനെയും ചന്ദ്രനെയും വെല്ലാത്ത പിണറായി വിജയനെയും എൽഡിഎഫ് സർക്കാറിനെയും വരച്ച വരയിൽ നിർത്താൻ കാന്തപുരത്തിന്റെ സമുദായിക കടിഞ്ഞാണിന് സാധിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കെ ടി ജലീലിനെ തള്ളിപ്പറയാതെ ചേർത്തു പിടിക്കുന്നതിന് പിന്നിലെയും ശക്തി കാന്തപുരം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP