Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരൺ ജോഹറിന്റെ നായകനാകുമ്പോഴും എമ്പുരാനെ നെഞ്ചിലേറ്റുന്ന സംവിധായകൻ; ബോളിവുഡിലേക്ക് വീണ്ടും ചുവടു വയ്ക്കുന്ന പൃഥ്വിരാജിന്റെ മനസ്സ് നിറയെ ഇപ്പോഴുള്ളത് ലൂസിഫറിന്റെ രണ്ടാം ഭാഗം; അടുത്ത വർഷം ആദ്യം ഷൂട്ടിങ് തുടങ്ങും; വീണ്ടും പൃഥിയ്‌ക്കൊപ്പം മോഹൻലാൽ; നാളെ എമ്പുരാനിൽ പ്രഖ്യാപനം? ബറോസ് ക്രിസ്മസിന് എത്താനും സാധ്യത

കരൺ ജോഹറിന്റെ നായകനാകുമ്പോഴും എമ്പുരാനെ നെഞ്ചിലേറ്റുന്ന സംവിധായകൻ; ബോളിവുഡിലേക്ക് വീണ്ടും ചുവടു വയ്ക്കുന്ന പൃഥ്വിരാജിന്റെ മനസ്സ് നിറയെ ഇപ്പോഴുള്ളത് ലൂസിഫറിന്റെ രണ്ടാം ഭാഗം; അടുത്ത വർഷം ആദ്യം ഷൂട്ടിങ് തുടങ്ങും; വീണ്ടും പൃഥിയ്‌ക്കൊപ്പം മോഹൻലാൽ; നാളെ എമ്പുരാനിൽ പ്രഖ്യാപനം? ബറോസ് ക്രിസ്മസിന് എത്താനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻലാലും പൃഥ്വിരാജും മുരളി ഗോപിയും വീണ്ടും ഒരുമിക്കുന്നു... അതും എമ്പുരാനിൽ. മലയാളി കാത്തിരിക്കുന്ന ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ജനുവരി-ഫെബ്രുവരി മാസത്തിൽ തുടങ്ങും. ജീത്തു ജോസഫിന്റെ റാമിന് ശേഷം മോഹൻലാലിന്റെ ബിഗ് ബജറ്റ് എൻട്രിയാകും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ഇതു സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ റിലീസ് തീയതിയിലും വ്യക്തത വരും. പ്രേക്ഷകരെ 3 ഡി വിസ്മയത്തിൽ അറാടിക്കാൻ ക്രിസ്മസിന് ബറോസ് തീയേറ്ററിൽ എത്തുമെന്നാണ് സൂചന.

ലൂസിഫറിന്റെ വമ്പൻ വിജയത്തിന്റെ ആവേശത്തിലാണ് മുരളി ഗോപി എമ്പുരാന്റെ തിരക്കഥ ഒരുക്കിയത്. സ്‌ക്രിപ്റ്റ് പൂർണ്ണമായി കഴിഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത് ഒടിടിയിൽ റിലീസ് ചെയ്ത ബ്രോ ഡാഡി വമ്പൻ വിജയമായിരുന്നു. അതിന് ശേഷം വീണ്ടും മോഹൻലാലിനെ വച്ച് പൃഥ്വി രാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. സൂപ്പർ താരത്തിന്റെ മൂന്ന് സംവിധായക സംരഭങ്ങളും ലാലിനൊപ്പം ആവുകയാണ്. കരൺ ജോഹറിന്റെ ഹിന്ദി സിനിമയുടെ ഓഫറും പൃഥ്വിക്ക് മുമ്പിലുണ്ട്. ഇതിനൊപ്പം കാളിയൻ പോലൊരു വലിയ ചിത്രവും. ഈ തിരക്കുകൾക്കിടെയാണ് എമ്പുരാനിലേക്ക് പൃഥ്വി കടക്കുന്നത്.

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന റാം എന്ന സിനിമയ്ക്ക് രണ്ട് ഭാഗമുണ്ടാകും. ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം മോഹൻലാലും ജിത്തുവും ഒരുമിച്ച ചിത്രമാണ് 'ട്വൽത്ത് മാൻ'. സൂപ്പർ ഹിറ്റ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രമായ 'റാം' അണിയറയിൽ ഒരുങ്ങുകയാണ്. ഈ സിനിമയുടെ ആദ്യ ഘട്ടം ചിത്രീകരിച്ചിരുന്നു. കോവിഡ് കാരണം നീണ്ടു പോയി. ഇപ്പോഴിതാ ദൃശ്യം 3യെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2'വിന് മൂന്നാം ഭാഗം വേണമെന്ന് ആരാധകർ ഏറെ നാളായി ആവശ്യപ്പെടുകയാണ്. എന്നാൽ എമ്പുരാനിൽ അഭിനയിച്ച ശേഷമേ ദൃശ്യം മൂന്നിന്റെ കാര്യത്തിൽ അന്തിമ തീരുമാനം വരൂ. 2023ലെ ഓണത്തിന് എമ്പുരാൻ റിലീസ് ചെയ്യാനാണ് ആലോചന.

എമ്പുരാനിൽ ഓഗസ്റ്റ് 17 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 17ന് ഒരു അനൗൺസ്മെന്റ് ഉണ്ടാകുമെന്നാണ് ആന്റണി ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം 3യെക്കുറിച്ചാണോ അതോ ബറോസിന്റെ റിലീസ് വിവരമാണോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടെയാണ് എമ്പുരാനിലേക്കാണ് ചർച്ചകൾ പോകുന്നതെന്ന സൂചന കിട്ടുന്നത്. ബോളിവുഡിലെ സൂപ്പർ താരം സഞ്ജയ് ദത്തും എമ്പുരാനിൽ അഭിനയിക്കാൻ സാധ്യത ഏറെയാണ്. ഇക്കാര്യത്തിലും ഉടൻ വ്യക്തത വരും. കെജിഎഫ് രണ്ടിന്റെ ഷൂട്ടിംഗിനിടെ ലാലും ദത്തും തമ്മിൽ കണ്ടിരുന്നു. അന്നാണ് ഇക്കാര്യത്തിൽ ചർച്ചകൾ നടന്നത്.

മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാന്റെ' അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'എമ്പുരാൻ' ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയതായി തിരക്കഥാകൃത്ത് മുരളി ഗോപി അറിയിച്ചിരുന്നു. 'എമ്പുരാൻ' തുടങ്ങാൻ തയ്യാറായിരിക്കുന്നു എന്നാണ് മുരളി ഗോപി എഴുതിയത്. 'ഘ2ഋ ഠവല ടരൃലലിുഹമ്യ' എന്ന് പുറംചട്ടയിൽ കുറിച്ച പുസ്തകവും അതിനു മേലൊരു തടിച്ച പേനയും ഉൾപ്പെട്ട ഫോട്ടോയാണ് നേരത്തെ മുരളി ഗോപി പങ്കുവെച്ചത്. സംവിധായകൻ പൃഥ്വിരാജ് മുരളി ഗോപിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തി്. കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ.. എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!' എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തത്.

'ലൂസിഫറി'നേക്കാൾ വലിയ കാൻവാസ് ആവശ്യം വേണ്ട ചിത്രമാണ് 'എമ്പുരാൻ'. ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാൻ പറ്റുന്നതെന്നും പ്രഖ്യാപനവേളയിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ലൂസിഫറി'ന്റെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. 'എമ്പുരാനിൽ' ദുൽഖറും ഉണ്ടാകുമെന്ന് വാർത്തകൾ വരുന്നുണ്ടല്ലോ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് 'എമ്പുരാൻ ഇറങ്ങുമ്പോൾ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്തായാലും എമ്പുരാൻ സിനിമയുടെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. തിരക്കഥ പൂർത്തിയായതിനാൽ ഇനി ആരൊക്കെയാകും ചിത്രത്തിലെന്ന് അറിയാനായിരിക്കും ആകാംക്ഷ. 'അബ്രാം ഖുറേഷി' എന്ന കഥാപാത്രത്തിന്റെ തുടർച്ചയായിരിക്കുമോ 'എമ്പുരാൻ' എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കണം.

'ലൂസിഫറി'ന്റെ രണ്ടാം ഭാഗത്തിന്റെ പേര് പൃഥ്വിരാജ് പ്രഖ്യാപിച്ചതു മുതൽ 'എമ്പുരാൻ' എന്ന വാക്കിനു പിറകെയാണ് മലയാള സിനിമാപ്രേമികൾ. 'തമ്പുരാൻ' എന്ന വാക്കിനോട് സാമ്യം തോന്നിക്കുന്ന, രാജാവ്, അജയ്യൻ എന്നൊക്കെ അർത്ഥം വരുന്ന ഒരു വാക്കാണ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാവുമെങ്കിലും ഈ വാക്കിന്റെ വിവിധ പ്രയോഗങ്ങളും വകഭേദങ്ങളുമൊക്കെ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ടു ചർച്ചയിൽ വരുന്നുണ്ട്. 'തമ്പുരാനും ദൈവത്തിനും ഇടയിൽ നിൽക്കുന്ന ഒരു എന്റ്റിറ്റി' എന്നാണ് 'എമ്പുരാൻ' എന്ന പേരിന് പൃഥ്വിരാജും മുരളി ഗോപിയും നൽകുന്ന വ്യാഖ്യാനം. 'താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ... ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ... മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ... ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ... എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം... തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്‌ത്തുന്നു... താരാധിപന്മാർ നിന്നെ...എമ്പുരാനേ..' എന്ന് ലൂസിഫറിന്റെ തീം ഗാനത്തിലും എമ്പുരാനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു.

മലയാള സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വളരെ കുറഞ്ഞ സമയം കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് സ്റ്റാൻലി എന്ന പേര്. ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ പേര് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആരാണ് സ്റ്റാൻലി എന്ന കാര്യത്തിൽ വ്യക്തതയില്ല. മമ്മൂട്ടിയോ മോഹൻലാലോ പൃഥ്വിരാജോ ദുൽഖർ സൽമാനോ ആരുമാകാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ആരാണ് സ്റ്റാൻലിയെന്ന് ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് നാളെ നിർണ്ണായ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നത്. 'സ്റ്റാൻലി എവിടെ, എന്റെ സുഹൃത്ത് സ്റ്റാൻലി എവിടെ, ആരെങ്കിലും എന്റെ സുഹൃത്ത് സ്റ്റാൻലിയെ കണ്ടോ' എന്നിങ്ങനെ എഴുതിയിട്ടുള്ള മൂന്ന് പോസറ്ററുകളാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. കൗതുകമുണർത്തിയാണ് മൂന്ന് പോസ്റ്ററുകളും. മമ്മൂട്ടിയാണ് സ്റ്റാൻലിയെന്നാണ് 'ഇക്ക' ആരാധകർ പറയുന്നത്. മോഹൻലാലാണ് സ്റ്റാൻലിയെന്ന് 'ലാലേട്ടൻ' ആരാധകരും പറയുന്നു. 'കുഞ്ഞിക്ക'യാണ് സ്റ്റാൻലിയെന്നാണ് ദുൽഖർ സൽമാൻ ഫാൻസ് പറയുന്നത്. പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ആരാണ് സ്റ്റാൻലിയെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല.

മോഹൻലാലിനെ നായകനാകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വാർത്തയുണ്ടായിരുന്നു. ദൃശ്യം 3, എമ്പുരാൻ എന്നീ ചിത്രങ്ങളുടെ പ്രഖ്യാപനമാകാമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ച. ഇതിന് പുറമേയാണ് പ്രചരിക്കുന്ന പോസ്റ്ററിലെ സ്റ്റാൻലി മോഹൻലാൽ ആണെന്ന രീതിയിൽ പ്രചാരണം നടക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP