Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിയിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് എടുത്തു ചാടി ജാഗ്വർ; മുതലയോളം വലിപ്പമുള്ള കെയ്മനെ കടിച്ചു പിടിച്ച് കരയിലേക്ക്: വീഡിയോ കാണാം

പതിയിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് എടുത്തു ചാടി ജാഗ്വർ; മുതലയോളം വലിപ്പമുള്ള കെയ്മനെ കടിച്ചു പിടിച്ച് കരയിലേക്ക്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

വന്യജീവി സങ്കേതങ്ങളിലെ കാട്ടു നീതിയുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മൃഗങ്ങളുടെ വേട്ടയാടലും ഇരയുടെ പ്രാണനു വേണ്ടിയുള്ള പിടച്ചിലും മനസ്സിനെ പലപ്പോഴും പിടിച്ചുലക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വെള്ളത്തിലേക്ക് എടുത്തു ചാടി കെയ്മനെയും കൊണ്ട് നിഷ്പ്രയാസം കരയിലേക്ക് കയറുന്ന ജാഗ്വറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടക്കുന്നത്.

ബ്രസീലിലെ വടക്കൻ പാന്റണൽ മേഖലയിലെ നദിയിൽ നിന്നുള്ള അപൂർവ വേട്ടയുടെ ദൃശ്യമാണിത്. മുതലയുടെ വിഭാഗത്തിൽപ്പെട്ട കൂറ്റൻ കെയ്മനെ വേട്ടയാടുന്ന ജഗ്വാറിന്റെ ദൃശ്യങ്ങൾ കണ്ടാൽ ആരും വാ പൊളിച്ച് ഇരുന്ന് പോകും. നദിയിലെ മൺതിട്ടയിൽ പതുങ്ങിരുന്ന് കെയ്മന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് ജഗ്വാർ നദിയിലേക്ക് എടുത്തുചാടി കെയ്മനെ ആക്രമിച്ചത്.

വെള്ളത്തിലേക്ക് ചാടിവീണ ജഗ്വാർ കെയ്മനെ രൂക്ഷമായി ആക്രമിച്ചു. വെള്ളത്തിനടിയിൽ നടന്ന പേരാട്ടത്തിനൊടുവിൽ കെയ്മന്റെ കഴുത്തിൽ കടിച്ചുവലിച്ച് കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. പിടികൂടിയ ഇരയുമായി നദിക്കരയിലെ കുറ്റിക്കാട്ടിലേക്ക് ജഗ്വാർ കയറുന്നതും ദൃശ്യത്തിൽ കാണാം. ദി ഫിഗൻ എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP