Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവയവങ്ങൾ ദാനം ചെയ്ത് ഗോപകുമാർ യാത്രയായി; കരൾ ലഭിച്ച സാനിയ മരിച്ചതോടെ ചികിത്സാ സഹായനിധിയിൽൽ നിന്ന് 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകി മാതൃകയായി ഒരു നാട്: ഇത് നന്മനിറഞ്ഞവരുടെ ലോകം

അവയവങ്ങൾ ദാനം ചെയ്ത് ഗോപകുമാർ യാത്രയായി; കരൾ ലഭിച്ച സാനിയ മരിച്ചതോടെ ചികിത്സാ സഹായനിധിയിൽൽ നിന്ന് 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകി മാതൃകയായി ഒരു നാട്: ഇത് നന്മനിറഞ്ഞവരുടെ ലോകം

സ്വന്തം ലേഖകൻ

ചാലക്കുടി: മസ്തിഷ്‌ക മരണം സംഭവിച്ച മോതിരക്കണ്ണി സ്വദേശി ഗോപകുമാറിന്റ അവയവങ്ങൾ ദാനം ചെയ്യാൻ വീട്ടുകാർ സമ്മതിച്ചു. വീട്ടുകാരുടെ നല്ല മനസ്സിൽ അവയവങ്ങളിൽ കരൾ ലഭിച്ചത് എറണാകുളം ഗോതുരത്ത് സ്വദേശി സാനിയയ്ക്കായിരുന്നു. എന്നാൽ കരൾ സ്വീകരിച്ച് രണ്ടു നാളുകൾക്ക് ശേഷം സാനിയ മരിച്ചു. എന്നാൽ ഗോപകുമാറിന്റെ കുടുംബത്തിന്റെ നല്ല മനസ്സ് സാനിയയുടെ നാട്ടുകാരുടെ മനസ്സിൽ തങ്ങി നിന്നു. ആ കാരുണ്യത്തിനു മറുപടിയായി സാനിയയുടെ ചികിത്സാ സഹായമായി സ്വരൂപിച്ചതിൽ നിന്ന് 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകിയിരിക്കുകയാണ് നല്ലവരായ ആ നാട്ടുകാർ. ഇന്നലെ പണം കൈമാറി.

എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർത്ഥിനി സാനിയയ്ക്കു മഞ്ഞപിത്തത്തെ ത്തുടർന്നു കരളിന്റെ പ്രവർത്തനം തകരാറിലായി. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിതാവ് ഷൈലൻ കരൾ പകുത്ത് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ അതിന് സാധിച്ചില്ല. സാനിയയുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമായി. ഈ സമയത്താണ് ഗോപകുമാറിന്റ മസ്തിഷ്‌ക മരണം.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അവയവ ദാനത്തിനു സന്നദ്ധത അറിയിച്ചതോടെ കരൾ സാനിയയ്ക്കു വച്ചു പിടിപ്പിച്ചു. എന്നാൽ രണ്ട് ദിവസത്തിനകം സാനിയ മരണത്തിനു കീഴടങ്ങി. സാനിയയുടെ ചികിത്സയ്ക്കായി നാട്ടുകാർ ഗോതുരുത്ത് ഇടവക വികാരിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചിരുന്നു. അതിൽ നിന്നു 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകാൻ സഹായനിധി ഭാരവാഹികൾ പിന്നീട് തീരുമാനിക്കുകയായിരുന്നു.

സാനിയയുടെ കുടുംബവും ഇതിനു സമ്മതം അറിയിച്ചു. ഗോപകുമാറിന്റ കുടുംബത്തിനു ഇന്നലെ ഗോതുരുത്തിൽ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഗോപകുമാറിന്റ മകൻ ഗ്യാൻ ദർശിന്റ പേരിലുള്ള ചെക്ക് കൈമാറി. പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് യു.ജി. വേലായുധന്റെ മകനാണ് ഗോപകുമാർ. ജൂലൈ 13 നു നടന്ന വാഹനാപകടത്തെ തുടർന്നു ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP