Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സവർക്കറുടെ ബാനർ എടുത്തു നീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചു; കർണാടകയിൽ വാക്കേറ്റവും സംഘർഷവും: ഒരാൾക്ക് കുത്തേറ്റു

സവർക്കറുടെ ബാനർ എടുത്തു നീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചു; കർണാടകയിൽ വാക്കേറ്റവും സംഘർഷവും: ഒരാൾക്ക് കുത്തേറ്റു

സ്വന്തം ലേഖകൻ

ബെംഗളൂരു: ശിവമൊഗ്ഗയിൽ സവർക്കറുടെ ബാനർ മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ആളുകൾ സംഘം തിരിഞ്ഞ് ഉണ്ടായ സംഘർഷത്തിന് പിന്നാലെ പൊലീസ് എത്തി ബാനർ നീക്കി പകരം ദേശീയപതാക സ്ഥാപിച്ചു. ഇന്നലെയാണ് സംഭവം. ഒരു സംഘം സ്ഥാപിച്ച സവർക്കറുടെ ബാനർ എടുത്തുനീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് ഇരുസംഘത്തെയും സ്ഥലത്തുനിന്നും നീക്കിയത്. കർഫ്യൂ പ്രഖ്യാപിച്ച പൊലീസ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കുത്തേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അടക്കമുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെും പീഡിപ്പിച്ചെന്നാരോപിച്ചാണ് ആർഎസ്എസ് ടിപ്പുവിനെതിരെ തിരിഞ്ഞത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കർണാടക സർക്കാർ മാധ്യമങ്ങൾക്ക് പരസ്യം നൽകിയിരുന്നു. പരസ്യത്തിൽനിന്നും ജവാഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതിനു പിന്നാലെയാണ് ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉടലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP