Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കും; അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല; റുഷ്ദിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് ഇറാൻ; ഞങ്ങളെയാരും പഴിചാരേണ്ടെന്നും വാദം

സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കും; അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല; റുഷ്ദിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് ഇറാൻ; ഞങ്ങളെയാരും പഴിചാരേണ്ടെന്നും വാദം

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ലോകസാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തിന്റെ അനുയായികൾക്കുമെന്ന് ഇറാൻ. റുഷ്ദിക്കെതിരായ ആക്രമണത്തിലും വധശ്രമത്തിലും ആരും ഇറാനെ പഴി ചാരേണ്ടതില്ലെന്നും ഇറാനെതിരെ ആരോപണമുന്നയിക്കാൻ ആർക്കും അവകാശമില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

''അഭിപ്രായ സ്വാതന്ത്ര്യം മതത്തിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ല. 1988ലെ അദ്ദേഹത്തിന്റെ 'ദ സാത്താനിക് വേഴ്‌സസ്' എന്ന നോവൽ മതനിന്ദയുള്ള ഭാഗങ്ങൾ അടങ്ങിയതായി ചില മുസ്ലിങ്ങൾ വീക്ഷിക്കുന്നു. സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണക്കുന്നവർക്കുമാണ്. അല്ലാതെ ഈ വിഷയത്തിൽ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനുള്ള അവകാശം ആർക്കുമുണ്ടെന്ന് ഞങ്ങൾ കണക്കാക്കുന്നില്ല.

ഇക്കാര്യത്തിൽ ഇറാനെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല,'' ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, റുഷ്ദിയെ യു.എസിലെ ന്യൂയോർക്കിൽ വെച്ച് ആക്രമിച്ച ന്യൂജഴ്‌സി സ്വദേശിയായ 24കാരൻ ഹാദി മറ്റാറിനെ പ്രകീർത്തിച്ച് കൊണ്ടാണ് ഇറാനി പത്രങ്ങൾ ശനിയാഴ്ച വാർത്ത കൊടുത്തിരുന്നത്.

''വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിൽ വെച്ച് ആക്രമിച്ച ധീരനും കർമനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങൾ. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകൾ ചുംബിക്കണം,'' എന്നാണ് കയ്ഹാൻ എന്ന പത്രത്തിലെഴുതിയത്. റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധമുയർന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ. ഇസ്ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് പുസ്തകം ഇറാനിൽ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റുഷ്ദിക്ക് നേരെ വധഭീഷണികളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം വർഷങ്ങളോളം ഒളിവുജീവിതം നയിച്ചിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ന്യൂയോർക്കിലെ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ റുഷ്ദിക്ക് ആവർത്തിച്ച് കുത്തേറ്റത്. അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരളിനും കൈഞരമ്പുകൾക്കുമാണ് സാരമായി പരിക്കേറ്റിരുന്നത്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളാണ് കൂടുതലെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP