Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താൻ ഒരു തീവ്രവാദിയാണ്, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കും; അംബാനി മുംബൈയിലെ ഭീകര വിരുദ്ധസേനയെയും എൻഐഎയെയും ദുരുപയോഗം ചെയ്യന്നു; അംബാനിക്കെതിരെ ഭീഷണി കോൾ; ഒരാൾ കസ്റ്റഡിയിൽ; ആന്റിലിയയിൽ സുരക്ഷ വർദ്ധിപ്പിച്ചു

താൻ ഒരു തീവ്രവാദിയാണ്, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കും; അംബാനി മുംബൈയിലെ ഭീകര വിരുദ്ധസേനയെയും എൻഐഎയെയും ദുരുപയോഗം ചെയ്യന്നു; അംബാനിക്കെതിരെ ഭീഷണി കോൾ; ഒരാൾ കസ്റ്റഡിയിൽ; ആന്റിലിയയിൽ സുരക്ഷ വർദ്ധിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളി എത്തിയത്. മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്നാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ രാവിലെ 10.30ക്ക് വന്ന ഫോൺ കോളിൽ അജ്ഞാതൻ പറഞ്ഞത്. താൻ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും ഇയാൾ പറഞ്ഞു.

മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും ദുരുപയോഗം ചെയ്യുന്നെന്നും ഇയാൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും താൻ കാണിച്ചുകൊടുക്കാമെന്നും വിളിച്ചയാൾ പറഞ്ഞു. ഇതുസംബന്ധിച്ച് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഭീഷണി ഫോൺ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിക്കും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി തുടങ്ങി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എഠുത്തു. മുംബൈയിലെ ബൊരിവാലിയിൽനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഫ്‌സൽ എന്നയാളെയാണ് പിടികൂടിയത്. പിടികൂടിയയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ വർഷവും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നിൽ നിന്ന് സ്‌ഫോടക ശേഷിയുള്ള 20 ജലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ സ്‌കോർപിയോ കാറും പൊലീസ് പിടിച്ചിരുന്നു.

കേന്ദ്രസർക്കാർ നൽകുന്ന സുരക്ഷ മുകേഷ് അംബാനിക്കും കുടുംബത്തിനും തുടരണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷ പിൻവലിക്കണമെന്ന ഹർജിയിലായിരുന്നു വിധി. ആദ്യം ത്രിപുര ഹൈക്കോടതിയാണ് പൊതുതാൽപര്യഹർജി ഫയലിൽ സ്വീകരിച്ചത്. ഇതേത്തുടർന്ന് കേന്ദ്രമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രം നൽകുന്ന സുരക്ഷയുടെ ചെലവുകൾ അംബാനികുടുംബം വഹിക്കുന്ന പശ്ചാത്തലത്തിലാണ് അംബാനിക്കും കുടുംബത്തിനും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

മുകേഷ് അംബാനിക്ക് 2013 മുതൽ 'സെഡ്' കാറ്റഗറി സുരക്ഷയും നീത അംബാനിക്ക് 'വൈ' കാറ്റഗറി സിആർപിഎഫ് സുരക്ഷയുമാണ് നൽകി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP