Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മയക്കുമരുന്ന് വിൽപ്പനയിലേക്ക് എന്ന ആശങ്ക ശക്തം; കോതമംഗലത്ത് നിരീക്ഷണം ശക്തമാക്കി എക്‌സൈസ്; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മയക്കുമരുന്ന് വിൽപ്പനയിലേക്ക് എന്ന ആശങ്ക ശക്തം; കോതമംഗലത്ത് നിരീക്ഷണം ശക്തമാക്കി എക്‌സൈസ്; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മയക്കുമരുന്ന് വിൽപ്പനയിലേക്ക് എന്ന ആശങ്ക ശക്തം. കോതമംഗലത്ത് അടുത്തടുത്ത ദിവസങ്ങളിലായി 3 പേർ അറസ്റ്റിൽ. കൂടുതൽ അറസ്റ്റുണ്ടാവാൻ സാധ്യതയെന്നും സൂചന.

കോതമംഗലം എക്സൈസ് സി ഐ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിലും മിന്നൽ പരിശോധനകളിലുമായിട്ടാണ് 3 പേർ പടിയിലായിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അതിഥി ത്തൊഴിലാളികളിൽ ഒരു വിഭാഗം അതിവേഗം മയക്കുമരുന്നുകളുടെ വിൽപ്പനയിലേയ്ക്ക് തിരിയുന്നതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.ബ്രൗൺഷുഗറുമായിട്ടാണ് 3 പേരെ അറസറ്റുചെയ്തിട്ടുള്ളത്.

നെല്ലിക്കുഴി - ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാഥമിക ഹോമിയോപ്പതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ആസം സ്വദേശി സദ്ദാം ഹുസൈൻ( 28) ആണ് ആദ്യം പിടിയിലാവുന്നത്. രണ്ടു പെട്ടികളിലായി സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ടീം കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയിഡും മിന്നൽ പരിശോധനകളും നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

നെല്ലിക്കുഴി സ്വദേശികൾക്ക് ബ്രൗൺ ഷുഗർ കൈമാറുന്നതിനായി കാഞ്ഞു നിൽക്കവെയാണ് സദ്ദാം ഹുസൈൻ പിടിയിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തിപ്പോഴാണ് ആസം സ്വദേശികളും ഇയാളുടെ പരിചയക്കാരുമായി നിരവധി പേർ പലഭാഗങ്ങളിലായി മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന വിവരം ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചത്. സദ്ദാം ഹുസൈൻ താമസിച്ചിരുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം പരിശോധന നടത്തി. കുറിയർ വഴി വ്യാപകമായി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടു.

പണിക്കൂലിയേക്കാൾ കൂടുതൽ തുകനൽകാമെന്ന് വാഗ്ധാനം ചെയ്താണ് ജോലിക്ക് പോയിരുന്ന ആസം സ്വദേശികളെ സദ്ദാം ഹുസൈൻ തന്റെ സഹായികളായി കൂട്ടിയതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സദ്ദാം ഹുസൈനെ പിടികൂടിയതിന് പിന്നാലെ തൊട്ടടുത്ത ദിവസം ഇയാളുടെ അടുത്ത സഹായി അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്‌മാൻ(37) 10 ഗ്രാംബ്രൗൺഷുഗറുമായി എക്സൈസ് സംഘത്തിന്റെ വലയിലായി.കോതമംഗലം-മൂവാറ്റുപുഴ റോഡിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.സദാം ഹുസൈൻ നൽകിയ മൊഴി സാധൂകരിക്കുന്ന വിവരങ്ങളാണ് ഇയാളും ഉദ്യോഗസ്ഥരുമായി പങ്കിട്ടത്.

രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം.മുജീബ് റഹ്‌മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി.മേഖലയിൽ അതിഥിത്തൊഴിലാളിൽ സംഘം ചേർന്ന വിവധ ഭാഗങ്ങളിൽ തമ്പടിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നായിരുന്നു സദാം ഹുസൈന്റെ വെളിപ്പെടുത്തൽ. തൊട്ടടുത്ത ദിവസം ബ്രൗൺഷുഗറുമായി മറ്റൊരു ആസ്സം സ്വദേശി കൂടി പിടിയിലായതോടെ മുമ്പ് പിടിയിലായവർ നൽകിയ വിവരങ്ങൾ അക്ഷരംപ്രതി ശരിയായിരുന്നെന്ന് ഉദ്യോഗസ്ഥ സംഘത്തിനും ബോദ്ധ്യമായി.അംദാദുൽ ഇസ്ലാം ആണ് പിടിയിലായ മൂന്നാമൻ.

5.6 ഗ്രം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.നെല്ലിക്കുഴിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സംഘത്തിലെ മുഴുവൻപേരെയും കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് എക്സൈസ് ഇൻസപെക്ടർ എ ജോസ് പ്രതാപ് പറഞ്ഞു. പ്രിവന്റീവ് ഓഫീസമാരായ നിയാസ്, ജയ് മാത്യു,സിദ്ദിഖ്,സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു,ഡ്രൈവർ ബിജു പോൾ എന്നിവരും റെയ്ഡുകളിൽ പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP