Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയെ വെല്ലുവിളിച്ച് വീണ്ടും അമേരിക്ക; പെലോസിക്ക് പിന്നാലെ തായ്വാനിൽ വീണ്ടും യു.എസ് സംഘം; സംഘത്തിന്റെ സന്ദർശനം യു.എസ്- തായ്വാൻ ബന്ധം, സുരക്ഷ ഉൾപ്പടെ ചർച്ച ചെയ്യാൻ; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം

ചൈനയെ വെല്ലുവിളിച്ച് വീണ്ടും അമേരിക്ക; പെലോസിക്ക് പിന്നാലെ തായ്വാനിൽ വീണ്ടും യു.എസ് സംഘം; സംഘത്തിന്റെ സന്ദർശനം യു.എസ്- തായ്വാൻ ബന്ധം, സുരക്ഷ ഉൾപ്പടെ ചർച്ച ചെയ്യാൻ; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം

മറുനാടൻ മലയാളി ബ്യൂറോ

തായ്പെയ്: സ്പീക്കർ നാൻസി പോലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്വാൻ സന്ദർശിച്ച് അമേരിക്കൻ സംഘം. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് അമേരിക്കൻ സംഘം എത്തിയത്. നാൻസി പെലോസിയുടെ സന്ദർശനത്തിൽ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. നേരത്തെ തായ്വാൻ അതിർത്തിയിൽ ചൈന സൈനിക പരേഡ് നടത്തിയിരുന്നു.

മാസചൂസറ്റ്സ് സെനറ്റർ എഡ് മാർക്കേയുടെ നേതൃത്തിലുള്ള അഞ്ചംഗ അമേരിക്കൻ സംഘം തായ്വാൻ പ്രസിഡന്റ് സയ് ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തും. തായ്വാൻ വിദേശകാര്യമന്ത്രിയുടെ വിരുന്നിലും സംഘം പങ്കെടുക്കും. യു.എസ്- തായ്വാൻ ബന്ധം, മേഖലയിലെ സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. അമേരിക്കൻ സംഘത്തിന്റെ സന്ദർശനം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തായ്വാൻ അഭിപ്രായപ്പട്ടു.

മേഖലയിൽ ചൈനയുടെ നീക്കങ്ങൾ തുടരുമ്പോൾ അത് തായ്വാനുമായി സഹകരിക്കുന്നതിൽ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കുന്നില്ലെന്ന് കൂടി തെളിയിക്കുകയാണ് ഈ സന്ദർശനം. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നും വേണ്ടിവന്നാൽ ആക്രമണത്തിലൂടെ ഒപ്പം ചേർക്കുകയെന്നതുമാണ് ചൈനീസ് നയം. നേരത്തെ പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്വാന് ചുറ്റും കൂടുതൽ യുദ്ധകപ്പലുകളും ജെറ്റുകളും വിന്യസിച്ച ചൈന അമേരിക്കൻ സംഘത്തിന്റെ സന്ദർശനത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്.

അതേസമയം പെലോസിയുടെ സന്ദർശനത്തെ ചൈന സൈനിക നീക്കത്തിനുള്ള ഒരു കാരണമാക്കി മാറ്റുകയാണെന്നാണ് തായ്വാൻ ആരോപിക്കുന്നത്. 22 ചൈനീസ് വിമാനങ്ങളും ആറ് കപ്പലുകളും അതിർത്തി മേഖലയിൽ കണ്ടെത്തിയതായി തായ്വാൻ പ്രതിരോധ വിഭാഗം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ മേഖലയിൽ ബാഹ്യ ഇടപെടലുകൾ അംഗീകരിക്കില്ലെന്നും ചൈന മുൻപ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് അമേരിക്കൻ സംഘത്തിന്റെ സന്ദർശനത്തെ ചൈന എങ്ങനെ കാണുമെന്നതും അടുത്ത നീക്കമെന്തായിരിക്കുമെന്നതും നിർണായകമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP