Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നികുതിക്കൊപ്പം ഇനി ഭാഗ്യവും; ലക്കി ബിൽ മൊബൈൽ ആപ്പുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്;പൊതുജനങ്ങളെ കാത്തിരിക്കുന്നത് 5 കോടിയുടെ സമ്മാനങ്ങൾ; ആപ്പിന്റെ പ്രകാശനം നാളെ

നികുതിക്കൊപ്പം ഇനി ഭാഗ്യവും; ലക്കി ബിൽ മൊബൈൽ ആപ്പുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്;പൊതുജനങ്ങളെ കാത്തിരിക്കുന്നത് 5 കോടിയുടെ സമ്മാനങ്ങൾ; ആപ്പിന്റെ പ്രകാശനം നാളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരിക്കും.

പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ലക്കി ബിൽ ആപ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നതെന്നു ധനവകുപ്പ് അറിയിച്ചു.

സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ബില്ല് ചോദിച്ചു വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും. ജനങ്ങൾ നൽകുന്ന നികുതി പൂർണമായും സർക്കാരിലേക്ക് എത്തുന്നതോടെ സർക്കാരിന്റെ നികുതി വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാകും.

ലക്കി ബിൽ ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ബില്ലുകൾക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ കൂടാതെ ബംപർ സമ്മാനവും നൽകും. പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും, വനശ്രീ നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും ലഭിക്കും.

പ്രതിവാര നറുക്കെടുപ്പിലൂടെ കെടിഡിസിയുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ ഫാമിലി താമസ സൗകര്യം 25 പേർക്ക് ലഭിക്കും. പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും, ബംപർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവർഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബിൽ ആപ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ലക്കി ബിൽ മൊബൈൽ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്‌സൈറ്റായ www.keralataxes.gov.in നിന്നും ഇൻസ്റ്റോൾ ചെയ്യാം. തുടർന്ന് പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ്‌ലോഡ് ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP